Friday, May 3, 2024
keralaNews

ഓങ് സാന്‍ സൂചിക്ക് നാല് വര്‍ഷം തടവുശിക്ഷ വിധിച്ചു.

മ്യാന്മാറിലെ വിമോചന നേതാവ് ഓങ് സാന്‍ സൂചിക്ക് നാല് വര്‍ഷം തടവുശിക്ഷ വിധിച്ചു. പട്ടാള ഭരണകൂടത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയാണ് ശിക്ഷ എന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കെതിരെ പതിനൊന്നോളം കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇതെല്ലാം ഇവര്‍ നിരസിക്കുകയും ചെയ്തിട്ടുണ്ട്.ഫെബ്രുവരി മുതല്‍ സൈന്യത്തിന്റെ വീട്ടുതടങ്കലിലായിരുന്നു ഓങ് സാന്‍ സൂചി. ഇവരുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ പുറത്താക്കിയും നേതാക്കളെ തടവില്‍ വെച്ചുമാണ് മ്യാന്മറില്‍ സൈന്യം ഭരണം പിടിച്ചത്. സൂചിക്കെതിരായ ശിക്ഷാനടപടിക്കെതിരെ ശക്തമായ വിമര്‍ശനം ഉയരുന്നുണ്ട്. 76 കാരിയാണ് ഓങ് സാന്‍ സൂചി.കോടതി ശിക്ഷിച്ചെങ്കിലും ഓങ് സാന്‍ സൂചിയെ എപ്പോഴാണ് ജയിലിലേക്ക് മാറ്റുകയെന്ന് വ്യക്തമല്ല. സൂചിക്കൊപ്പം കുറ്റവിചാരണ ചെയ്യപ്പെട്ട മുന്‍ മ്യാന്മര്‍ പ്രസിഡന്റും സൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡമോക്രസി പാര്‍ട്ടി സഖ്യനേതാകവുമായ വിന്‍ മ്യിന്റിനെ തിങ്കളാഴ്ച സമാന കുറ്റങ്ങള്‍ ചുമത്തി നാല് വര്‍ഷത്തേക്ക് തടവിന് ശിക്ഷിച്ചിരുന്നു.