Thursday, May 16, 2024
indiaNewspolitics

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി; ലോക്‌സഭാ – നിയമസഭാ തിരഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കാന്‍ സജ്ജമാണെന്ന് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഡല്‍ഹിയില്‍ വച്ച് നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു കമ്മീഷന്റെ പ്രഖ്യാപനം.

12 ലക്ഷം പോളിംഗ് ബൂത്തുകളിലേക്കായി 96.8 കോടി വോട്ടര്‍മാരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 1.8 കോടി പേര്‍ കന്നി വോട്ടര്‍മാരാണ്. 47.1 കോടി സ്ത്രീ വോട്ടര്‍മാരും 49.7 കോടി പുരുഷ വോട്ടര്‍മാരും 19.74 യുവ വോട്ടര്‍മാരുമുണ്ട്. 48,000 പേര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരാണ്.

ബൂത്തുകളില്‍ എല്ലാവിധ സൗകര്യവും ഏര്‍പ്പെടുത്തും. 85 വയസിന് മുകളിലുള്ളവര്‍ക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാവുന്ന സംവിധാനം വോട്ട് ഫ്രം ഹോം ഏര്‍പ്പെടുത്തും. 40 ശതമാനത്തില്‍ കൂടുതല്‍ ശാരീരിക വെല്ലുവിളിയുള്ളവര്‍ക്കും വീട്ടില്‍ വോട്ട് രേഖപ്പെടുത്താന്‍ സൗകര്യമുണ്ടാകുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ അറിയിച്ചു.എല്ലാ ജില്ലകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളുണ്ടാകും. കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തും. അക്രമങ്ങള്‍ തടയാന്‍ കേന്ദ്രസേനയെ വിന്യസിക്കും. പ്രശ്‌ന ബാധിത, പ്രശ്‌ന സാധ്യതാ ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് നടത്തുന്നതാണ്.

അതിര്‍ത്തികളില്‍ ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കും.കെവൈസി ആപ്പിലൂടെ സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങളറിയാന്‍ സാധിക്കും. ക്രിമിനല്‍ കേസുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഉള്‍പ്പടെ ഇതില്‍ ലഭ്യമായിരിക്കും. തിരഞ്ഞെടുപ്പ് സമയത്ത് സാമൂഹ്യ മാദ്ധ്യമങ്ങളും ഓണ്‍ലൈന്‍ ഇടപാടുകളും സൂക്ഷ്മമായി നിരീക്ഷിക്കും. വിദ്വേഷ പ്രസംഗം ഒരുകാരണവശാലും അംഗീകരിക്കില്ല. അക്രമങ്ങള്‍ ശക്തമായി തടയുമെന്നും വ്യാജ വാര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.കുട്ടികളെ പ്രചാരണത്തിനായി ഉപയോഗിക്കരുത്.

ആരുടേയും വ്യക്തിജീവിതം പ്രചാരണങ്ങളില്‍ ആയുധമാക്കരുത്. താരപ്രചാകരര്‍ പരിധി വിടാനും പാടില്ല. ചട്ടലംഘനം ആവര്‍ത്തിച്ചാല്‍ കടുത്ത നടപടിയുണ്ടാകുമെന്നും കമ്മീഷന്‍ അറിയിച്ചു.

ആദ്യ ഘട്ടത്തിൽ 102 ലോക്സഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കും. തമിഴ്നാട് ,രാജസ്ഥാൻ, ഛത്തീസ്ഘട്ട്, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് നടക്കും.  രണ്ടാം ഘട്ടത്തിൽ 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിലും  മൂന്നാമത്തെ ഘട്ടത്തിൽ 94 മണ്ഡലങ്ങളിൽ നാലാം ഘട്ടത്തിൽ 96 മണ്ഡലങ്ങളിലും അഞ്ചാം ഘട്ടത്തിൽ 49  മണ്ഡലങ്ങളിലും ആറാം ഘട്ടത്തിൽ 57 മണ്ഡലങ്ങളിലും ഏഴാം 57 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും.

നിയമസഭാ തെരഞ്ഞെടുപ്പ് 

ഏഴ് ഘട്ടമായാണ് രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് നടക്കുന്നത് . 

ജൂൺ 4 ന് വേട്ടെണ്ണൽ.

പെരുമാറ്റ ചട്ടം നിലവില്‍ വന്നു.
കേരളത്തില്‍ ഒറ്റ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് . 

കേരളത്തില്‍ ഏപ്രില്‍ 26 ന് തിരഞ്ഞെടുപ്പ്‌.

ആന്ധ്രാ പ്രദേശ് വോട്ടെടുപ്പ് -മെയ് 13ന്

സിക്കിം- ഏപ്രില്‍ 19

ഒറീസ- മെയ് 13

അരുണാചൽ പ്രദേശിൽ ഏപ്രിൽ 19 ന്

മഹാരാഷ്ട്രയിലും ജമ്മു കശ്മീരിലും വോട്ടെടുപ്പ് അഞ്ച് ഘട്ടമായി

കര്‍ണാടകയില്‍ രണ്ട് ഘട്ടമായി വോട്ടെടുപ്പ്, ഏപ്രില്‍ 26, മേയ് 7


വിജ്ഞാപനം മാര്‍ച്ച് 28ന്. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 4. സൂക്ഷ്മ പരിശോധന ഏപ്രില്‍ 5, പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 8