Monday, April 29, 2024
keralaNewspolitics

ബിഷപ്പ് ഫ്രാങ്കോ കേസിൽ സർക്കാർ സംവിധാനം പരാജയപ്പെട്ടു – അഡ്വ.ബി.അശോക്

            ബിഷപ്പ് ഫ്രാങ്കോ ബലാൽസംഗക്കേസിൽ,  ബിഷപ്പ് ഫ്രാങ്കോയെ സഹായിച്ചത് ഇടത്  സർക്കാർ സംവിധാനങ്ങളുടെ ബോധപൂർവ്വമുള്ള വീഴ്ചയാണെന്ന് ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ബി.അശോക് അഭിപ്രായപ്പെട്ടു.ഒരു ബലാൽസംഗ ഇരയോട് സംസ്ഥാന സർക്കാർ കടുത്ത അനീതിയാണ് കാട്ടിയിരിക്കുന്നത്.ഇരയോടൊപ്പം നിലകൊള്ളുന്നു എന്നു ജനങ്ങളെ ധരിപ്പിച്ചു വേട്ടക്കാരനുവേണ്ടി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗപ്പെടുത്തി പഴുതുകളോടെ അന്വേഷണം നടത്തിച്ചു.                                                                                                  കേസെടുത്ത സമയം മുതൽ പരസ്യ വാചകം പോലെ തന്നെ ബിഷപ്പിനൊപ്പമായിരുന്നു സർക്കാർ. പൊതുജനങ്ങൾക്ക് പ്രവേശനം നിഷേധിച്ച കോടതി പരിസരത്ത് കൈയ്യടിയും ‘പ്രൈസ് ദ് ലോർഡ്’ വിളിയും ചരിത്രത്തിൽ ആദ്യമായാണ്.ശബരിമല ആചാര ലംഘനത്തിന് എതിരെ ശരണം വിളിച്ച് പ്രതിഷേധിച്ച ഭക്തരെ വേട്ടയാടി ഇന്ത്യൻ. പീനൽ കോഡിലെ കാണാമറയത്തെ വകുപ്പുകൾ കൂടി ഇട്ടു കേസുകൾ ചാർജ് ചെയ്ത മുൻ കോട്ടയം എസ് പിയായിരുന്ന അന്വേഷണമേധാവിയും അന്വേഷണ ഉദ്യോഗസ്ഥരും ആരുടെ തിരക്കഥയാണ് ചാർജ് ആയി സമർപ്പിച്ചത് എന്നു വ്യക്തമാക്കണം.
                          സ്വന്തം പിഴവുകൾക്ക് ഇപ്പോൾ കോടതിയെ പഴിചാരി രക്ഷപെടാൻ ശ്രമിക്കുന്ന അന്വേഷണമേധാവിയാണ് ഇപ്പോൾ പ്രതിക്കൂട്ടിൽ. മാജിക് കാട്ടി പ്രതിയെ ശിക്ഷിക്കാൻ നീതിപീഠത്തിനാവില്ല എന്നറിയാത്തവരല്ല ഇവർ.വീഴ്ച വരുത്തിയ സർക്കാർ സംവിധാനങ്ങളെ പറ്റിയും കാരണക്കാരായ ഉദ്യോഗസ്ഥർ ക്കെതിരെയും അന്വേഷണം നടത്തണമെന്ന് ഭാരതീയ അഭിഭാഷക പരിഷത്ത് ആവശ്യപ്പെടും.