Thursday, May 9, 2024
keralaNews

മുഖ്യമന്ത്രി രാജിവെയ്ക്കണം :യൂത്ത് കോണ്‍ഗ്രസ്സ് എരുമേലിയിൽ പ്രതിഷേധ പ്രകടനം നടത്തി.

എരുമേലി:നയതന്ത്ര പാഴ്സൽ സ്വർണ്ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് സ്വർണ്ണകള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെടുത്തിയ സാഹചര്യത്തിൽ ബിരിയാണി ചെമ്പിൽ സ്വർണ്ണവും ഡിപ്‌ളോമാറ്റിക്ക് ബാഗേജിൽ വിദേശ കറൻസിയും കടത്തിയ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് -യൂത്ത് കോൺഗ്രസ്സ് എരുമേലി മണ്ഡലം കമ്മറ്റിയുടെനേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

യൂത്ത്കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ദിഗീഷ് എരുമേലിയുടെ അധ്യക്ഷതയിൽ KPCC ജനറൽ സെക്രട്ടറി P A സലിം പ്രതിഷേധ പ്രകടനം ഉത്ഘാടനം ചെയ്തു. പ്രകാശ് പുളിക്കൻ. T V ജോസഫ്. ശ്രീ ബിനു മറ്റക്കര. റെജി അമ്പാറ, പി എം ബഷീർ. ഏണസ്റ്റ് എന്നിവർ സംസാരിച്ചു. ബിജു ചെറുവള്ളി.ജെയിൻ. നാസർ മാവുങ്കൽപുരയിടം . അലൻ സോജൻ കബീർ ഷാനവാസ്‌. മനു.ലിസ്സി സജി. സുനിമോൾ. സുനിൽ മണ്ണിൽ ജോൺ തോപ്പിൽ റിൻസ് വടക്കെടത്തു.ഷാനവാസ്‌ തുമരംപാറ.സിജി മുക്കാലിൽതുടങ്ങിയവർ പങ്കെടുത്തു.