Monday, April 29, 2024
Newsworld

ഒരു ബലൂണ്‍ പറത്തിയാല്‍ 1000 ഡോളര്‍ പിഴ

ആഘോഷമെന്തായാലും ആകാശത്തേക്ക് ഹീലിയം ബലൂണ്‍ പറത്തിവിടുകയെന്നത് ലോകം മുഴുവനും ഇന്നൊരാചാരമായി മാറിയിട്ടുണ്ട്. എന്നാല്‍, അമേരിക്കയിലെ വിക്ടോറിയയില്‍ ഇനി ബലൂണ്‍ പറത്തിയാല്‍ 1000 ഡോളര്‍ പിഴയടക്കണമെന്ന് പരിസ്ഥിതി സംരക്ഷണ അതോറിറ്റി ഉത്തരവിട്ടു. ബലൂണും പരിസ്ഥിതി സംരക്ഷണം തമ്മിലെന്ത് ബന്ധമെന്നല്ലേ ? പരിസ്ഥിതി നശീകരണത്തില്‍ ബലൂണുകള്‍ക്കും ചെറുതല്ലാത്ത പങ്കുണ്ടെന്നാണ് വിക്ടോറിയന്‍ പരിസ്ഥിതി സംരക്ഷണ അതോറിറ്റിയുടെ കണ്ടെത്തല്‍. ജൂലൈ ഒന്ന് മുതല്‍ ഔദ്ധ്യോഗികമായി പിഴ ചുമത്താന്‍ പരിസ്ഥിതി സംരക്ഷണ അതോറിറ്റി അധികാരവും നല്‍കി. ഇനി വ്യക്തികളല്ല. കമ്പനിയുടെ പേരിലാണ് ബലൂണ്‍ പറത്തുന്നതെങ്കില്‍ അതിന് 4956 ഡോളറായിരിക്കും പിഴ.സംസ്ഥാനത്തൊട്ടാകെ ഈ പുതിയ നിയമം ബാധകമാണ്. പരിസ്ഥിതിയെ മലിനീകരണത്തില്‍ നിന്നും മാലിന്യങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനായാണ് പുതിയ നടപടിയെന്നാണ് പരിസ്ഥിതി അഥോറിറ്റി പറയുന്നത്.നിങ്ങള്‍ ഒരു ഹീലിയം ബലൂണാണ് പറത്തുന്നതെങ്കില്‍ 991 ഡോളര്‍ പിഴ നല്‍കണം. അതേ കുറ്റം കമ്പിനികള്‍ ചെയ്യുകയാണെങ്കില്‍ അതിന് 4956 ഡോളര്‍ വരെയാകും പിഴ. വ്യക്തികളോ ബിസിനസ്സുകളോ ബലൂണുകളുടെ ഒരു ശ്രേണിയാണ് പറത്തി വിടുന്നതെങ്കില്‍ പിഴകള്‍ യഥാക്രമം 16,522 ഡോളറായും 82,610 ഡോളറായും വര്‍ദ്ധിക്കും.