Tuesday, May 14, 2024
keralaNews

മണ്ണിടിഞ്ഞ് വീണ് വൃദ്ധക്ക് ദാരുണാന്ത്യം

അടിവാരം പൊട്ടിക്കയ്യില്‍ വീടിന് പുറക് വശത്തെ മതില്‍ ഇടിഞ്ഞുവീണ് വൃദ്ധ മരണപ്പെട്ടു. പൊട്ടിക്കയ്യില്‍ കൊച്ചുപറമ്പില്‍ കനകമ്മ(72)യാണ് ഇന്ന് രാവിലെ മണ്ണിനടിയില്‍ അകപ്പെട്ട് മരിച്ചത്. വീടിനോട് ചേര്‍ന്ന ചായ്പ്പില്‍ നില്‍ക്കവെ മതില്‍ ഇടിഞ്ഞ് വീഴുകയായിരുന്നു.

ഓടി കൂടിയ നാട്ടുകാര്‍ ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി കനകമ്മയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രാവിലെ 10 മണിയോടെ സംഭവം നടന്നത് അറിഞ്ഞ് പഞ്ചായത്ത് പ്രതിനിധികള്‍, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ്,പോലീസ്, വില്ലേജ് ഓഫീസര്‍, എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി കോഴിക്കോട് ജില്ലയില്‍ ഇടവിട്ട് അതി ശക്തമായ മഴയാണ് ചെയ്യുന്നത്.