Friday, May 17, 2024
keralaNews

ഒരുമാസത്തെ പരിശ്രമം, വീട്ടുമുറ്റത്ത് ‘ കപ്പല്‍’ നിര്‍മിച്ച് 9ാം ക്ലാസുകാരന്‍

9ാം ക്ലാസുകാരന്റെ കരവിരുതില്‍ വീട്ടുമുറ്റത്ത് ‘ കപ്പല്‍’ ഒരുങ്ങി. സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥി സാമുവല്‍ ബാബുവാണ് ഒരുമാസത്തെ പരിശ്രമം കൊണ്ട് കട്ടികൂടിയ പേപ്പര്‍ ഉപയോഗിച്ചു കപ്പല്‍ സൃഷ്ടിച്ചത്. ടൈറ്റാനിക്കിനോടുള്ള ആരാധനയാണ് സാമുവലിനെ കപ്പല്‍ മാതൃക നിര്‍മാണത്തിലെത്തിച്ചത്.ആദ്യം ചെറിയ ഒരു കപ്പല്‍ നിര്‍മിച്ചിരുന്നു. തുടര്‍ന്നു ഒന്നര മീറ്റര്‍ നീളം വരുന്ന കപ്പല്‍ മാതൃക നിര്‍മിച്ചു.പ്ലാസ്റ്റിക് കൊണ്ടു ഇവ ചുറ്റിയ ശേഷം മോട്ടര്‍ ഘടിപ്പിച്ചു നീന്തല്‍ കുളത്തില്‍ ഇട്ടു കപ്പലോട്ടം വിജയിപ്പിക്കാനുള്ള ശ്രമത്തിലാണ് സാമുവല്‍ .ചിറയില്‍ എബനേസറില്‍ പാസ്റ്റര്‍ ബാബു യോഹന്നാന്റെയും ജോളിയുടെയും മകനാണ്.