Friday, May 10, 2024
indiaNews

ഇ പാസില്ലാത്തവരെ കേരളത്തിലേക്ക് മടക്കി അയച്ച് തമിഴ്നാട്.

വാളയാര്‍ അതിര്‍ത്തി കടന്ന് തമിഴ്‌നാട്ടിലേക്ക് പോകുന്നവര്‍ക്ക് ഇന്നുമുതല്‍ ഇപാസ് നിര്‍ബന്ധമാക്കി. രാവിലെ മുതല്‍ തമിഴ്നാട് പൊലീസ് അതിര്‍ത്തിയില്‍ വാഹന പരിശോധന ആരംഭിച്ചിട്ടുണ്ട്. തമിഴ്‌നാട് പൊലീസ്, റവന്യൂ, ആരോഗ്യ വകുപ്പ് അധികൃതര്‍ സംയുക്തമായാണ് പരിശോധന നടത്തുന്നത്.

ഇ-പാസ് രജിസ്റ്റര്‍ ചെയ്യാത്ത ആളുകളെ കേരളത്തിലേക്ക് തിരിച്ച് വിടുകയാണ്. കോയമ്ബത്തൂര്‍ വഴി തമിഴ്‌നാട് പോകുന്ന എല്ലാവര്‍ക്കും ഇ-പാസ് നിര്‍ബന്ധമാക്കി കൊണ്ടുളള ഉത്തരവ് കോയമ്ബത്തൂര്‍ കളക്ടര്‍ കഴിഞ്ഞ ദിവസമാണ് പുറപ്പെടുവിച്ചത്. കൊവിഡ് നെഗറ്റീസ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവ് കേരളത്തിന്റെ ആവശ്യപ്രകാരം കഴിഞ്ഞ ദിവസം തമിഴ്‌നാട് സര്‍ക്കാര്‍ തിരുത്തിയിരുന്നു.