Tuesday, May 7, 2024
keralaNews

ശിവരാത്രി ആലുവയില്‍ കോവിഡ് മാനദണ്ഡങ്ങളോടെ ബലിതര്‍പ്പണം

ആലുവ ശിവരാത്രി മണല്‍പ്പുറത്ത് ബലിതര്‍പ്പണം കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങളോടെയായിരിക്കും നടക്കുക. വെള്ളിയാഴ്ച പുലരര്‍ച്ചെ നാലുമുതല്‍ പകല്‍ 12 വരെ ബലിതര്‍പ്പണം നടത്തും. രാത്രിയില്‍ മണപ്പുറത്ത് കഴിയാന് ആരേയും അനുവദിക്കില്ല. വ്യാഴാഴ്ച പുലര്‍ച്ചെ നാലുമുതല്‍ കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ക്ഷേത്രദര്‍ശനം നടത്താം.ദര്‍ശനം കഴിഞ്ഞാല്‍ കൂട്ടംകൂടി നില്ക്കാതെ മടങ്ങണം.’അപ്നാ ക്യൂ’ ആപ്പ് ഡൗണ്‌ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്തവര്‍ക്കുമാത്രമായിരിക്കും പുലര്‍ച്ചെ ആരംഭിക്കുന്ന ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് പ്രവേശനം. പേര് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണ്‍കൊണ്ടുവരണം.ഒരേസമയം 1000 പേര്‍ക്ക് ബലിതര്‍പ്പണം നടത്താന് 50 ബലിത്തറകളാണ് ഉള്ളത്. 10 ബലിത്തറകള്‍ വീതം അഞ്ച് ക്ലസ്റ്ററുകളാക്കി തിരിച്ചിട്ടുണ്ട്. ഒരു ബലിത്തറയില്‍ ഒരേസമയം 20 പേര്‍ക്ക് ബലിയിടാന്‍ സൗകര്യമുണ്ടാകും. കോവിഡിന്റെ പശ്ചാത്തലത്തില്‍ പുഴയില്‍ മുങ്ങി കുളിക്കാന്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്കില്ല. ബലിതര്‍പ്പണത്തിന് മുമ്പും പിമ്പും ശരീരശുദ്ധി വരുത്താനും ബലിതര്‍പ്പണത്തിനുശേഷമുള്ള ബലിപിണ്ഡങ്ങള്‍ പെരിയാറ്റില്‍ ഒഴുക്കാനുമുള്ള സൗകര്യങ്ങള്‍ ബലിത്തറകളില്‍ ത്തന്നെ സജ്ജമാക്കിയിട്ടുണ്ട്. സാനിറ്റൈസേഷന് ആവശ്യമായ സജ്ജീകരണങ്ങളും ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്.