Friday, May 3, 2024
keralaNews

ഒക്ടോബര്‍ നാലു മുതല്‍ കോളജുകളില്‍ അവസാനവര്‍ഷ ഡിഗ്രി ക്ലാസുകള്‍ തുടങ്ങും.

ഒക്ടോബര്‍ നാലു മുതല്‍ കോളജുകളില്‍ അവസാനവര്‍ഷ ഡിഗ്രി ക്ലാസുകള്‍ തുടങ്ങും. ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി കുട്ടികള്‍ക്കായിരിക്കും ക്ലാസെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു അറിയിച്ചു. വിദ്യാര്‍ഥികള്‍ക്കായി വാക്‌സീന്‍ ഡ്രൈവ് നടത്തും. ഒരു ഡോസെങ്കിലും ലഭിച്ചതായി ഉറപ്പ് വരുത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ സിലബസ് വിഷയത്തില്‍ വി.സിയോട് വിശദീകരണം ചോദിച്ചെന്ന് ഉന്നതവിദ്യാഭ്യസ മന്ത്രി ആര്‍.ബിന്ദു. വര്‍ഗീയമായ പരാമര്‍ശങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് ശരിയല്ല. ബോര്‍ഡ് ഓഫ് സ്റ്റഡീസ് സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നത്. എന്താണ് സംഭിച്ചതെന്ന് പരിശോധിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.