Tuesday, April 30, 2024
keralaNews

നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പിടി തോമസ്.

പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് പി.ടി.തോമസ്. ഇത്തരം പ്രസ്താവനകള്‍ സമുദായ സൗഹൃദം വളര്‍ത്താന്‍ ഉപകരിക്കുന്നതല്ല. ജാതിമതാടിസ്ഥാനത്തില്‍ കുറ്റവാളികള്‍ പ്രവര്‍ത്തിക്കുന്നത് ആധുനിക കാലഘട്ടത്തില്‍ വിരളമാണെന്നും ഇത്തരം നിരീക്ഷണങ്ങള്‍ സമൂഹത്തിലുണ്ടാക്കുന്ന വിള്ളല്‍ അപകടകരമാണെന്നും പിടി തോമസ് ഫേസ്ബുക്കില്‍ കുറിച്ചു. മതസൗഹാര്‍ദം പുലര്‍ത്തിപ്പോരുന്ന സമുദായങ്ങളെ ഭിന്നിപ്പിക്കാന്‍ ആരും ഇന്ധനം നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.