Tuesday, May 14, 2024
indiakeralaNewspolitics

ഐഎഫ്എസ് ഉദ്യോഗസ്ഥന്റെ സസ്‌പെന്‍ഷന്‍; കാരണം തേടി കേന്ദ്രം

ഇടുക്കി: മുല്ലപ്പെരിയാര്‍ ബേബി ഡാമിനു മുന്നിലെ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് തമിഴ്നാടിന് അനുമതി നല്‍കിയ സംഭവത്തില്‍ ഐഎഫ്എസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തതിന്റെ കാരണം തേടി കേന്ദ്രം. ഐഎഫ്എസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തതില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് കാരണം വ്യക്തമാക്കാന്‍ കേരളത്തോട് ആവശ്യപ്പെട്ടത്.സസ്പെന്‍ഷനുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ചീഫ് സെക്രട്ടറിക്ക് മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണ്. എന്നാല്‍ ഇക്കാര്യങ്ങള്‍ കേന്ദ്രം അറിഞ്ഞത് മാദ്ധ്യമ വാര്‍ത്തകളിലൂടെയാണ്. അതിനാല്‍ സംഭവത്തില്‍ വ്യക്തമായ റിപ്പോര്‍ട്ട് നല്‍കാനാണ് കേന്ദ്രം കേരളത്തോട് ആവശ്യപ്പെട്ടത്.