Friday, May 10, 2024
keralaNews

അട്ടപ്പാടി ശിശുമരണം; പോഷകാഹാരപദ്ധതി അട്ടിമറിക്കപ്പെട്ടു

പാലക്കാട്: അട്ടപ്പാടിയില്‍ ശിശുമരണം ആവര്‍ത്തിക്കുമ്പോള്‍ ആദിവാസി അമ്മമാര്‍ക്കുള്ള പോഷകാഹാര പദ്ധതിയായ ജനനി ജന്മ രക്ഷാ അട്ടിമറിക്കപ്പെട്ടു. ഇന്നലെ നവജാത ശിശു മരിച്ച വീട്ടിയൂര്‍ ഊരില്‍ പോഷകാഹാര വിതരണത്തിനുള്ള പണം മാസങ്ങളായി മുടങ്ങിയെന്ന് ആദിവാസി അമ്മമാര്‍ പറഞ്ഞു. മരണം പോഷകാഹാര കുറവ് മൂലമെന്ന് കോട്ടത്തറ ട്രൈബല്‍ ആശുപത്രി സൂപ്രണ്ട് പറഞ്ഞു.അതേസമയം അട്ടപ്പാടിയിലെ ശിശു മരണങ്ങള്‍ കൂടിയ സാഹചര്യം വിലയിരുത്താന്‍ മന്തി കെ രാധാകൃഷ്ണന്‍ ഇന്ന് അട്ടപ്പാടിയിലെത്തും.