Monday, May 6, 2024
keralaNewsObituary

ഏഴു വയസ്സുകാരന്റെ കൊലപാതകം, 14 വയസുള്ള പെണ്‍കൂടിയെ പീഡിപ്പിച്ച പ്രതിക്ക് വധശിക്ഷ

ഇടുക്കി: തൊടുപുഴ ആനച്ചാല്‍ ആമകണ്ടത്ത് ഉറങ്ങിക്കിടന്ന ഏഴു വയസ്സുകാരനെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി സഹോദരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് വധശിക്ഷ.  ഇടുക്കി അതിവേഗ പോക്സോ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. നാല് കേസുകളിലായി 92 വര്‍ഷം തടവും കോടതി വിധിച്ചു.  2021 ഒക്ടോബര് 3ന് പുലര്‍ച്ചെ 3 മണിക്കായിരുന്നു സംഭവം. കുടുംബവഴക്കിനെ തുടര്‍ന്നായിരുന്നു അക്രമം.