Sunday, May 5, 2024
keralaNewspolitics

ദേശീയതയിലേക്ക് ;കോണ്‍ഗ്രസ് ജില്ലാ നേതാവ് കെ പി സുബിന്‍ ബിജെപിയില്‍. .

എരുമേലി :മലയോര മേഖലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് തുലാപ്പള്ളി സ്വദേശി കൈതക്കുഴിയില്‍ സ്വദേശി കെപി സുബിന്‍ ദേശീയ രാഷ്ട്രീയ പ്രസ്ഥാനമായ ബിജെപിയില്‍.യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ കമ്മറ്റി ജനറല്‍ സെക്രട്ടറി,റാന്നി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി ജനറല്‍ സെക്രട്ടറി, തുലാപ്പള്ളി മണ്ഡലം പ്രസിഡന്റ്, തുലാപ്പള്ളി മണ്ഡലം യുഡിഫ് ചെയര്‍മാന്‍, കെ എസ് യു കാഞ്ഞിരപ്പള്ളി താലൂക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ്, റാന്നി മാര്‍ത്തോമാ ടീച്ചേര്‍സ് ട്രെയിനിങ് കോളേജ് ചെയര്‍മാന്‍ യൂണിയന്‍ എന്നീ ചുമതലകള്‍ വഹിച്ചിരുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ പൊന്നാട അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട, ജനറല്‍ സെക്രട്ടറിമാരായ വി എ സൂരജ്, വിജയകുമാര്‍ മണിപ്പുഴ, മേഖലാ ജനറല്‍ സെക്രട്ടറി ഷാജി ആര്‍ നായര്‍, റാന്നി നിയോജകമണ്ഡലം പ്രസിഡന്റ് ഷൈന്‍ കുറുപ്പ്, ജനറല്‍ സെക്രട്ടറി സിനു എസ് പണിക്കര്‍, വേണു പമ്പാവാലി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു .