Wednesday, May 15, 2024
keralaNewsObituary

എയര്‍ഗണ്ണില്‍ നിന്ന് വെടിയേറ്റാണ് മധ്യവയസ്‌കന്‍ മരിച്ചത്

ആലപ്പുഴ: ആലപ്പുഴയില്‍ എയര്‍ ഗണ്ണില്‍ നിന്ന് വെടിയേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് വഴുതാനത്ത് സോമന്‍ ആണ് വെടിയേറ്റ് മരിച്ചത്. സംഭവത്തില്‍ അയല്‍വാസിയും ബന്ധുവുമായ പ്രസാദ് പിടിയിലായി. സോമന്റെ വയറിലും മുതുകിലും ആണ് വെടിയേറ്റത്. ഇന്നലെ മലപ്പുറത്തും സമാനമായ രീതിയില്‍ എയര്‍ ഗണ്ണില്‍ നിന്ന് വെടിയേറ്റ് യുവാവ് മരിച്ചിരുന്നു. സംഭവത്തില്‍ ഇയാളുടെ സുഹൃത്തിനെ കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.