Thursday, May 16, 2024
keralaNews

തീരദേശ നിവാസികളുടെ തുറമുടക്കി സമരം;അഞ്ചുതെങ്ങില്‍ റോഡുപരോധിച്ചു.

അവനവന്‍ചേരിയില്‍ മത്സ്യത്തൊഴിലാളിക്ക് നേരെ നടന്ന അതിക്രമത്തില്‍ പ്രതിഷേധിച്ച് തീരദേശ നിവാസികളുടെ തുറമുടക്കി സമരം. അഞ്ചുതെങ്ങില്‍ റോഡുപരോധിച്ച മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധ പ്രകടനം നടത്തി. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ജാഥയായി മത്സ്യത്തൊഴിലാളികള്‍ അഞ്ചുതെങ്ങ് ജംഗ്ഷനിലേക്ക് എത്തി. ഇവിടെവച്ച് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഫാദര്‍ ലൂസിയാന്‍ തോമസ് സമരം ഉദ്ഘാടനം ചെയ്തു.ഇന്ന് മത്സ്യബന്ധവും വിപണനവും നിര്‍ത്തി വച്ചു. നഗരസഭാ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കും വരെ ശക്തമായ സമരം നടത്തുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു. ഇന്നലെ തീരദേശത്ത് മനുഷ്യച്ചങ്ങലയും മത്സ്യത്തൊഴിളികള്‍ സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ് അവനവന്‍ചേരിയില്‍ മത്സ്യക്കച്ചവടം നടത്തുകയായിരുന്ന അല്‍ഫോണ്‍സയുടെ മത്സ്യം ആറ്റിങ്ങല്‍ നഗരസഭാ ജീവനക്കാര്‍ തട്ടിത്തെറിപ്പിച്ചത്. ജീവനക്കാരെ ന്യായീകരിച്ച നഗരസഭ ഇതുവരെയും അവര്‍ക്കെതിരെ നടപടി എടുത്തിട്ടില്ല.