Sunday, May 5, 2024
keralaNews

ഏറ്റുമാനൂരില്‍ ക്ഷേത്രത്തില്‍ തിരുവാഭരണം കാണാതായതില്‍ പരസ്പരവിരുദ്ധ റിപ്പോര്‍ട്ടുമായി തിരുവാഭരണം കമ്മിഷണര്‍.

ഏറ്റുമാനൂരില്‍ ക്ഷേത്രത്തില്‍ തിരുവാഭരണം കാണാതായതില്‍ പരസ്പരവിരുദ്ധ റിപ്പോര്‍ട്ടുമായി തിരുവാഭരണം കമ്മിഷണര്‍. സ്വര്‍ണം കെട്ടിയ രുദ്രാക്ഷമാലയില്‍ നിന്ന് കാണാതായത് ഒന്‍പത് മുത്തുകളെന്ന് തിരുവാഭരണം കമ്മിഷണര്‍ എസ്. അജിത് കുമാറിന്റെ റിപ്പോര്‍ട്ട് നല്‍കി. തിരുവാഭരണം തന്നെ കാണാതായെന്ന ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറുടെ നിലപാടിന് വിരുദ്ധമാണ് ഈ റിപ്പോര്‍ട്ട്.ക്ഷേത്രത്തില്‍ സമര്‍പ്പിച്ച മാലയില്‍ നിന്ന് കാണാതായത് രണ്ടരഗ്രാം സ്വര്‍ണം മാത്രമെന്നും റിപ്പോര്‍ട്ടിലുണ്ട്. മാല സമര്‍പ്പിക്കപ്പെട്ട സമയത്ത് എണ്‍പത്തിയൊന്നു മുത്തുകളുണ്ടായിരുന്നുവെന്നാണ് രേഖ. ഇരുപത്തിമൂന്നു ഗ്രാം സ്വര്‍ണം അടങ്ങുന്നതാണ് ഈ മാല. ഇതിലെ ഒന്‍പതുസ്വര്‍ണം കെട്ടിയ രുദ്രാക്ഷമുത്തുകള്‍ കാണാനില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവിന്റെ നിര്‍ദ്ദേശപ്രകാരമാണ് തിരുവാഭരണം കമ്മിഷണര്‍ റിപ്പോര്‍ട്ട് നല്‍കിയത്. തിരുവാഭരണം കാണാനില്ലെന്ന അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറുടെ പരാതിയില്‍ ദേവസ്വം വിജിലന്‍സും പൊലീസും ന്വേഷിക്കുന്നുവെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.