Friday, May 17, 2024
keralaLocal NewsNews

ബിജെപിക്ക് ഇരുമ്പൂന്നിക്കര സീറ്റ് നഷ്ടമായി.

കഴിഞ്ഞ തവണ വിജയിച്ച ഇരുമ്പൂന്നിക്കര വാര്‍ഡ് സീറ്റ് ഇത്തവണ ബിജെപിക്ക് നഷ്ടമായി. ഇരു മുന്നണികള്‍ക്കൊപ്പം ശക്തമായ ത്രികോണ മത്സരം കാഴ്ചവച്ച ഇരുമ്പൂന്നിക്കരയില്‍ എല്‍ഡിഎഫ്-യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ 340 വോട്ടുകള്‍ വീതം നേടിയപ്പോള്‍ എന്‍ഡിഎ ബിജെപി സ്ഥാനാര്‍ത്ഥി 302 വോട്ടുകളാണ് നേടിയത്.പഞ്ചായത്തില്‍ മറ്റ് രണ്ട് വാര്‍ഡുകളില്‍ എന്‍ ഡി എ രണ്ടാം സ്ഥാനത്ത് എത്തുകയും,വോട്ട് വര്‍ദ്ധനയില്‍ കാര്യമായ മുന്നേറ്റം നടത്താന്‍ കഴിഞ്ഞു.ഇവിടെ മത്സരിച്ച ജനപക്ഷം സ്ഥാനാര്‍ഥി 59 വോട്ടുകളാണ് നേടിയത്.ഇരു സ്ഥാനാര്‍ത്ഥികളും 340 വോട്ടുകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് നറുക്കിട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ പ്രകാശ് പള്ളിക്കൂടത്തെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.