Saturday, May 18, 2024
keralaNewspolitics

ഹരിതയ്ക്ക് സ്വാഭാവിക നീതി ലഭിച്ചില്ല എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ്

എംഎസ്എഫ് വിവാദത്തില്‍ ഹരിതയ്ക്ക് സ്വാഭാവിക നീതി ലഭിച്ചില്ലെന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയ. നടപടിയെടുക്കും മുന്‍പ് ഹരിതയുടെ വിശദീകരണം ചോദിച്ചില്ലെന്ന് ഫാത്തിമ തെഹ്ലിയ അഭിപ്രായപ്പെട്ടു. എന്നാല്‍ ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും പാര്‍ട്ടിയെടുത്തത് പാര്‍ട്ടിയുടെ നടപടിയാണെന്നും ഫാത്തിമ അറിയിച്ചു.

ലീഗിന് ഹരിത തലവേദനയാണെന്നും എന്താണ് ഹരിതയുടെ പ്രവര്‍ത്തനം എന്നൊക്കെയുളള പരാമര്‍ശങ്ങള്‍ വേദനയുണ്ടായെന്നും ഫാത്തിമ തെഹ്ലിയ അഭിപ്രായപ്പെട്ടു. എംഎസ്എഫിനെ പല കോളേജുകളിലും നയിച്ചത് ഹരിതയാണെന്ന് ഫാത്തിമ തെഹ്ലിയ പറഞ്ഞു.