Tuesday, May 7, 2024
keralaNewspolitics

എസ് രാജേന്ദ്രന്‍ സിപിഎം വിട്ട് പോകില്ല; എം എം മണി

ഇടുക്കി: മുന്‍ ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്‍ സിപിഎം വിട്ട് പോകില്ലെന്നാണ് കരുതുന്നതെന്ന് എം എം മണി. പ്രകാശ് ജാവേദക്കറെ കണ്ടതില്‍ പ്രശ്‌നമില്ല. എസ് രാജേന്ദ്രന്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് എം എം മണി പറഞ്ഞു.

ജില്ലാ സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ രാജേന്ദ്രനോട് സംസാരിച്ചു. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കാണ് പോയതെന്നാണ് അറിഞ്ഞതെന്നും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ രാജേന്ദ്രനും ഉണ്ടാകും എന്നാണ് വിശ്വാസമെന്നും എം എം മണി കൂട്ടിച്ചേര്‍ത്തു.