Monday, May 13, 2024
EntertainmentkeralaNewsObituary

വിലാപയാത്രയ്ക്ക് ശേഷം ഇന്ന് ഉച്ചയ്ക്ക് സംസ്‌കാരം

കോട്ടയം: അന്തരിച്ച മിമിക്രി താരം കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന് കോട്ടയത്ത് നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് തോട്ടക്കാട് റീഫോര്‍മിഡ് ആഗ്ലിക്കന്‍ ചര്‍ച്ച് ഓഫ് ഇന്ത്യ സെമിത്തേരിയിലാണ് സംസ്‌കാരം നടക്കുക.                                            മോര്‍ച്ചറിയില്‍ ഇന്ന് രാവിലെയോടെയാണ് വീട്ടിലേക്ക് മൃതദേഹം എത്തിക്കുക. പിന്നീട് പൊങ്ങന്താനം യുപി സ്‌കൂള്‍,ഞാലിയാകുഴി പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ എന്നിവടങ്ങളിലും പൊതു ദര്‍ശനം ഉണ്ടാകും. ഉച്ചക്ക് ഒന്നരയോടെ വിലാപയാത്രയായി പള്ളിയിലേക്ക് മൃതദേഹം എത്തിക്കുക. തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നിലുണ്ടായ അപകടത്തിലായിരുന്നു മരണം. സുധി വടകരയില്‍ നിന്ന് പരിപാടി കഴിഞ്ഞ് തിരികെ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. നടന്‍ സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പുമായികൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂര്‍ എ.ആര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ നഷ്ടപ്പെടുകയായിരുന്നു. കാക്കനാട് നടന്ന പൊതുദര്‍ശനത്തില്‍ പ്രിയ സഹപ്രവര്‍ത്തകനെ അവസാനമായി കാണാന്‍ നിരവധി താരങ്ങള്‍ എത്തിയിരുന്നു. കലാസാംസ്‌കാരിക മേഖലകളിലെ നിരവധിപേര്‍ അനുശോചനം അറിയിക്കുകയും ചെയ്തിരുന്നു.