Friday, April 19, 2024
keralaNews

കേരളത്തിന് ലഭിച്ചത് 60 വര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മഴ

കാലവര്‍ഷവും തുലാവര്‍ഷവും തകര്‍ത്താടിയപ്പോള്‍ കേരളത്തിന് ലഭിച്ചത് 60 വര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മഴ. ഇതാദ്യമായാണ് ഇത്രയും അധികം മഴ സംസ്ഥാനത്ത് ലഭിക്കുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ വര്‍ഷം 3523.3 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. പ്രളയമുണ്ടായ 2018ല്‍ പോലും ഇത്രയും മഴ ലഭിച്ചിരുന്നില്ല. 2018ല്‍ 3519 മില്ലിമീറ്റര്‍ മഴയാണ് കേരളത്തിന് ലഭിച്ചത്.