Saturday, May 4, 2024
keralaNews

എസ് എസ് എല്‍ സി/ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ മൂല്യനിര്‍ണയ ക്യാമ്പുകളിലേക്ക് പോകുന്ന അധ്യാപകര്‍ക്ക് പ്രത്യേക സര്‍വീസുമായി കെ എസ് ആര്‍ ടി സി

സംസ്ഥാനത്ത് എസ് എസ് എല്‍ സി/ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ മൂല്യനിര്‍ണയത്തിന് പോകുന്ന അധ്യാപകര്‍ക്കായി കെ എസ് ആര്‍ ടി സി പ്രത്യേക സര്‍വീസ് നടത്തും. നാളെ മുതലാണ് മൂല്യനിര്‍ണയം ആരംഭിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ഡിപ്പോകളില്‍ നിന്നും പ്രത്യേക സര്‍വീസ് നടത്താന്‍ നിര്‍ദേശിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ സൗകര്യം ഏര്‍പ്പെടുത്തുന്നത്.യാത്രാ സൗകര്യം ആവശ്യമുള്ളവര്‍ ഉടന്‍ തന്നെ കെ എസ് ആര്‍ ടി സി ഡിപ്പോയുമായി ബന്ധപ്പെടണം. ജൂണ്‍ 24 വരെയാണ് എസ് എസ് എല്‍ സി/ഹയര്‍ സെക്കന്‍ഡറി പരീക്ഷാ മൂല്യനിര്‍ണയം നടക്കുക.