Monday, May 6, 2024
keralaNews

എസ് എസ് എല്‍ സി പരീക്ഷാ ഫലം ജൂലൈ 15 ന്

എസ് എസ് എല്‍ സി പരീക്ഷാ ഫലം ജൂലൈ 15 ന് പ്രഖ്യാപിക്കും. മൂല്യനിര്‍ണയം അവസാനഘട്ടത്തിലേക്ക് കടന്നതോടെയാണ് പരീക്ഷ ഫലം പ്രഖ്യാപിക്കുന്ന തീയതി സംബന്ധിച്ച് ധാരണയായത്. മൂല്യനിര്‍ണയം പൂര്‍ത്തിയായ ശേഷം പരീക്ഷാ ബോര്‍ഡ് ചേര്‍ന്ന് ഫലത്തിന് അംഗീകാരം നല്‍കും.

ഇത്തവണ പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം എന്‍ സി സി, സ്‌കൗട്ട്സ് എന്നിവക്ക് ഗ്രേസ് മാര്‍ക്ക് നല്‍കണമെന്ന് വിദ്യാര്‍ഥികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ നയപരമായ തീരുമാനം ഉണ്ടായ ശേഷമായിരിക്കും ഫലപ്രഖ്യാപനം നടത്തുകയെന്നും വിദ്യാഭ്യാസവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.ജൂലൈ ഏഴിന് ആണ് പത്താം ക്ലാസിന്റെ മൂല്യനിര്‍ണയം ആരംഭിച്ചത്. മൂല്യനിര്‍ണയത്തിനായി 70 ക്യാമ്ബുകളിലായി 12,512 അധ്യാപകരെയും ടിഎച്ച്എസ്എല്‍സി പരീക്ഷയുടെ മൂല്യനിര്‍ണയത്തിനായി രണ്ട് ക്യാംപുകളിലായി 92 അധ്യാപകരെയുമാണ് നിയോഗിച്ചിട്ടുള്ളത്.