കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു
എരുമേലി: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പേർക്ക് പരിക്കേറ്റു കോട്ടയം വടവാതൂർ സ്വദേശികളായ കാറിന്റെ ഡ്രൈവർ രാജേഷ് ,രാജേഷിന്റെ സഹോദരിയുടെ പത്ത് വയസ്സുള്ള മകൾ ശ്രീഗൗരി എന്നിവർക്കാണ് പരിക്കേറ്റത്.എരുമേലി -പമ്പ സംസ്ഥാന പാതയിൽ മുക്കൂട്ടുതറയ്ക്ക് സമീപം 35 ലാണ് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ അപകടം ഉണ്ടായത്.ദർശനം കഴിഞ്ഞ് കോട്ടയത്തേയ്ക്ക് പോകുന്നതിനിടെയാണ് അപകടം. പരിക്കേറ്റവരെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു മൂന്ന് കുട്ടികൾ ഉൾപ്പടെ അഞ്ച് തീർത്ഥാടകരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.