Saturday, May 11, 2024
keralaNews

സിറോ മലബാര്‍ സഭയുടെ ആരാധനക്രമം ഏകീകരിക്കാന്‍ മാര്‍പാപ്പയുടെ തീരുമാനം.

സിറോ മലബാര്‍ സഭയുടെ ആരാധനക്രമം ഏകീകരിക്കാന്‍ മാര്‍പാപ്പയുടെ തീരുമാനം. പുതിയ കുര്‍ബ്ബാന ക്രമത്തിന് മാര്‍പാപ്പ അംഗീകാരം നല്‍കി. 1999ലെ സിനഡിന്റെ തീരുമാനം എല്ലാ രൂപതകളും ഉടന്‍ നടപ്പാക്കണമെന്ന് മാര്‍പ്പാപ്പയുടെ ഉത്തരവില്‍ പറയുന്നു. പുതിയ കുര്‍ബാന പുസ്തകത്തിനും മാര്‍പാപ്പ അംഗീകാരം നല്‍കി.സിറോ മലബാര്‍ സഭയില്‍ ആരാധനക്രമം സംബന്ധിച്ച് വര്‍ഷങ്ങളായി തര്‍ക്കം നിലനിന്നിരുന്നു. എറണാകുളം-അങ്കമാലി അതിരൂപത ജനങ്ങള്‍ക്ക് അഭിമുഖമായും ചങ്ങനാശേരി അതിരൂപത അള്‍ത്താരയ്ക്ക് അഭിമുഖമായുമാണ് കുര്‍ബാന അര്‍പ്പിക്കുന്നത്. ഈ ഭിന്നതയ്ക്കാണ് മാര്‍പ്പാപ്പയുടെ പുതിയ ഉത്തരവോടെ അവസാനമായിരിക്കുന്നത്. 1999ലെ സിനഡിന്റെ തീരുമാനം എല്ലാ രൂപതകളും ഉടന്‍ നടപ്പാക്കണമെന്ന് മാര്‍പ്പാപ്പയുടെ ഉത്തരവില്‍ പറയുന്നു. പുതിയ ഉത്തരവ് പ്രകാരം കുര്‍ബാനയുടെ ആദ്യഭാഗം ജനാഭിമുഖമായും പ്രധാന ഭാഗം അള്‍ത്താര അഭിമുഖമായും നടത്തണമെന്നാണ് പുതിയ തീരുമാനം. തീരുമാനം ഉടന്‍ നടപ്പാക്കണമെന്നും വത്തിക്കാന്റെ നിര്‍ദ്ദേശം നല്‍കി.

ഈ തീരുമാനം സഭയുടെ സ്ഥിരതയും കൂട്ടായ്മയും വര്‍ധിപ്പിക്കുമെന്ന പ്രത്യാശയാണ് വത്തിക്കാന്‍ പങ്കുവച്ചിരിക്കുന്നത്. സഭയോട് ഒരുമിച്ചു സഞ്ചരിക്കാന്‍ നിര്‍ദേശിച്ചും ക്ഷമിക്കാന്‍ ആവശ്യപ്പെട്ടും ഐക്യത്തിന്റെ അനിവാര്യത ഓര്‍മപ്പെടുത്തുന്നതുമാണ് മാര്‍പാപ്പയുടെ കത്ത്. കുര്‍ബാനയുടെ ദൈര്‍ഘ്യം കുറയ്ക്കുന്നതാണ് പുതിയ ആരാധനാ ക്രമം. പുതിയ കുര്‍ബാന പുസ്തകത്തിനും മാര്‍പാപ്പ അംഗീകാരം നല്‍കി.
സിറോ-മലബാര്‍ സഭയിലെ ആരാധനക്രമ ഏകീകരണം ചരിത്രപരമായ ഉത്തരവെന്ന് കര്‍ദ്ദിനാള്‍ ആലഞ്ചേരി പ്രതികരിച്ചു. കുര്‍ബാനയുടെ ഏകീകൃത രീതി നടപ്പാക്കുന്നതിന്റെ തീയതി അടുത്ത സിനഡില്‍ തീരുമാനിക്കും. പുതിയ ആരാധനാക്രമം സഭയുടെ നന്മയും ഐക്യവും ലക്ഷ്യവെച്ചാണെന്ന് കര്‍ദ്ദിനാള്‍ ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു. സീറോ മലബാര്‍ സഭാ സിനഡ് അടുത്ത മാസം 16 മുതല്‍ 27 വരെ നടക്കും.

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടേത് ചരിത്രപരമായ ഉത്തരവെന്നും സഭാ നേതൃത്വം വിലയിരുത്തുന്നു. കുര്‍ബാന എകീകരണ ഉത്തരവ് സംബന്ധിച്ച് സീറോ മലബാര്‍ സഭയിലെ മെത്രാന്മാര്‍ക്ക് അയച്ച കത്തിലാണ് കര്‍ദിനാളിന്റെ പരാമര്‍ശങ്ങള്‍.സിറോ മലബാര്‍ സഭയിലെ കുര്‍ബാന ക്രമം സംബന്ധിച്ച് വലിയ വിവാദങ്ങളാണ് നിലനിന്നിരുന്നത്. ഒരു വിഭാഗം പേര്‍ വിശ്വാസികള്‍ക്ക് അഭിമുഖമായി കുര്‍ബാന നടത്തിയപ്പോള്‍ മറ്റൊരു വിഭാഗം അള്‍ത്താരയ്ക്ക് അഭിമുഖമായി നിന്നാണ് കുര്‍ബാന നടത്തിയിരുന്നത്. സിറോ മലബാര്‍ സഭയില്‍ ഇത് വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.കുര്‍ബാന ഏകീകരണം നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് പല വേദികളിലും ചര്‍ച്ചകള്‍ നടന്നു.എങ്കിലും ഒന്നും ഫലപ്രാപ്തിയില്‍ എത്തിയില്ല. തര്‍ക്കങ്ങളും വാദങ്ങളും നീണ്ടു പോകുന്നതിനിടെയാണ് ഇത് സംബന്ധിച്ച് സഭയില്‍ കാര്യക്ഷമമായ രീതിയില്‍ ചര്‍ച്ചകള്‍ നടക്കുകയും വത്തിക്കാന് മുന്നിലേക്ക് ഈ വിഷയം എത്തുകയും ചെയ്യുന്നത്.