Friday, May 3, 2024
educationkeralaNews

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റി.

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റി. ഏപ്രില്‍ എട്ടുമുതല്‍ നടക്കും. വിശദമായ ടൈം ടേബിള്‍ ഉടന്‍ പുറത്തുവരും. സര്‍ക്കാര്‍ തീരുമാനത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി നല്‍കി. തിരഞ്ഞെടുപ്പ് പരിഗണിച്ച് 17 ന് തുടങ്ങേണ്ട പരീക്ഷമാറ്റണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കത്ത് നല്‍കിയിരുന്നു. അനവധി അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി നല്‍കിയിട്ടുണ്ട്.തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവര്‍ക്ക് പലഘട്ടമായുള്ള പരിശീലന പരിപാടികള്‍ മാര്‍ച്ച് മാസത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ സ്്കൂളുകളിലാണ് ഏറെ ബൂത്തുകളും സ്ഥാപിക്കുക. ഇവ കണക്കിലെടുത്ത് പരീക്ഷ നീട്ടിവെക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, പരീക്ഷ മാറ്റരുതെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.