Monday, April 29, 2024
Local NewsNews

എഴുകുമണ്ണില്‍ മ്ലാവ് കിണറ്റില്‍ വീണു

എരുമേലി : ശബരിമല വനാതിര്‍ത്ഥി മേഖലയായ എഴുകുമണ്ണില്‍ സ്വകാര്യ വ്യക്തിയുടെ ഉപയോഗശൂന്യമല്ലാത്ത കിണറ്റില്‍ വന്യ ജീവിയായ മ്ലാവ് വീണു. ഇന്ന് രാവിലെ 10.30 ഓടെയാണ് മ്ലാവ് കിണറ്റില്‍ വീണതെന്ന് മുക്കുഴി ഫോറസ്റ്റ് ഓഫീസര്‍ പറഞ്ഞു.

മുക്കുഴി ഫോസ്റ്റ് സ്റ്റേഷന്റെ പരിധിയില്‍ എഴുകുമണ്‍ ഫോറസ്റ്റ് സ്റ്റേഷന്റെ സമീപത്തുള്ള കിണറ്റിലാണ് മ്ലാവ് വീണത്. എഴുകുമണ്‍ സ്വദേശി എബ്രഹാം മാത്യു താഴേ പടിക്കല്‍ എന്നയാളിന്റെ കിണറ്റിലാണ് മ്ലാവ് വീണത് . മ്ലാവ് കിണറ്റില്‍ വീഴുന്ന ശബ്ദം കേട്ട് സമീപത്തുണ്ടായിരുന്ന വീട്ടമയാണ് സംഭവം അറിയിച്ചത് .

എഴുകുമണ്‍ ഫോറസ്റ്റ് ഓഫീസിന്റെ ചാര്‍ജുള്ള മുക്കുഴി ഫേറസ്റ്റ് സ്റ്റേഷന്‍ ഓഫീസര്‍ സുഗന്ധിയുടെ നേതൃത്വത്തില്‍ ഫയര്‍ ഫോഴ്‌സ്, ഇഡിസി എന്നിവരുടെ നേതൃത്വത്തില്‍ പ്ലാവിനെ കരക്കെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.