Saturday, April 27, 2024
keralaLocal NewsNews

എരുമേലി ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍  ഇന്ന് ആറാട്ട്.

എരുമേലി ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ പത്ത് ദിവസത്തെ ആചാരാനുഷ്ഠാനങ്ങളുടെ പൂജകള്‍ക്കും ദര്‍ശനത്തിനും പരിസമാപ്തി കുറിച്ച് കൊണ്ട് ഇന്ന് ദേശാധിപന് ആറാട്ട്. കൊരട്ടി ആറാട്ട് കടവില്‍ നടക്കും. 5 മണിക്ക് ആറാട്ട് പുറപ്പാട്, 6 മണിക്ക് കൊരട്ടി കടവില്‍ ആറാട്ട്.6.15 ന് ദീപാരാധന , 6.30 ന് ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ് , 8.30 ന് നടപ്പന്തലില്‍ ആറാട്ട് എതിരേല്പും സ്വീകരണവും , 10 മണിക്ക് കൊടിയിറക്ക് , വലിയ കാണിക്ക .ചടങ്ങുകള്‍ക്ക് മേല്‍ശാന്തിമാരായ എം പി ശ്രീവത്സന്‍ നമ്പൂതിരി,ഉണ്ണികൃഷ്ണ ശര്‍മ്മ ,കീഴ്ശാന്തി എ എന്‍ ഹരികൃഷ്ണന്‍ നമ്പൂതിരി,പത്തനംതിട്ട ഡപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ വി. കൃഷ്ണകുമാര വാര്യര്‍,മുണ്ടക്കയം അസി. ദേവസ്വം കമ്മീഷണര്‍ ഒ.ജി ബിജു, എരുമേലി ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ആര്‍ രാജീവ് എന്നിവര്‍ നേതൃത്വം നല്‍കും.

                 ആശംസകള്‍

 

എസ്. ആർ രാജീവ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ . എരുമേലി ദേവസ്വം

ശബരിമല തീര്‍ത്ഥാടന കേന്ദ്രമായ എരുമേലി ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവം 28 ന് സമാപിക്കുകയാണ് . പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന ഉത്സവം നാടിന്റെ ഉത്സവമായാണ് നാം ആഘോഷിച്ചിരുന്നത് . പക്ഷെ കോവിഡ് മഹാമാരിയുടെ വരവോടെ ഉത്സവാഘോഷങ്ങള്‍ നിയന്ത്രിക്കേണ്ട സാഹചര്യത്തിലാണെങ്കിലും ക്ഷേത്രാചാര ചടങ്ങുകള്‍ ആചാരവിധിപ്രകാരം നടത്തിദേവചൈതന്യം വര്‍ദ്ധിച്ച് ദേശ നിവാസികള്‍ക്ക് അനുഗ്രഹവും ഐശ്വര്യവും നല്‍കാന്‍ കഴിയുന്ന തരത്തില്‍ ഉത്സവം നടത്തുകയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് .നമ്മുടെ സങ്കടങ്ങളെല്ലാം ശരണ മന്ത്രങ്ങളായി അയ്യപ്പ സ്വാമിയുടെ കാല്‍ക്കല്‍ അര്‍പ്പിക്കുന്നതോടെ പ്രതിസന്ധികള്‍ തരണം ചെയ്യാനും ജീവിതത്തില്‍ സമൃദ്ധി കൈവരിക്കാനും കഴിയും . ഈ തിരുവുത്സവം അതിന് അനുഗ്രഹിക്കെട്ടെയെന്നും ഞാന്‍ ആശംസിക്കുന്നു.ആചാരാനുഷ്ഠാനങ്ങൾ കൊണ്ട് സമ്പന്നമായ എരുമേലി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ തിരുവുത്സവം നടക്കുകയാണ് .        

എം പി ശ്രീവത്സൻ നമ്പൂതിരി മേൽശാന്തി ,
എരുമേലി ശ്രീ ധർമ്മശാസ്താ ക്ഷേത്രം.
അപൂർവ്വമായ  പ്രതിഷ്ഠയോടു കൂടിയ ദേശാധിപന്  കൂടുതൽ ശക്തി പകർന്നും ദേവചൈതന്യത്താൽ സകല മനുഷ്യർക്കും ഐശ്വര്യം പ്രദാനം ചെയ്യുന്ന മുഹൂർത്തമാണിത് . ശബരിമലയും – എരുമേലി പേട്ടതുള്ളലും എല്ലാം നാടിന്റെ  പാപദോഷങ്ങളെയകറ്റി വിശ്വാസികളെ പൂർണ്ണമായ മോക്ഷത്തിലെത്തിക്കാനും 
ദേശാധിപനായ ദേവന് കഴിയും .രണ്ട് ക്ഷേത്രങ്ങൾ , വേട്ടക്കൊരുമകൻ – ബാലമണികണ്ഠൻ എന്നീ അപൂർവ്വമായ രണ്ട് പ്രതിഷ്ഠകൾ എല്ലാം എരുമേലിക്കും – ദേശനിവാസികൾക്കും അനുഗ്രഹം തന്നെയാണ് . ഈ ചരിത്രമാണ് എരുമേലിയുടെ ദേശരക്ഷ. എല്ലാ വിശ്വാസങ്ങൾക്കും ശക്തി പകർന്നും സന്തുഷ്ടമായ കുടുംബജീവിതം നയിക്കാൻ കഴിയുന്ന രീതിയിൽ എല്ലാവർക്കും ഐശ്വര്യം ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.                                                                                  

ആചാരാനുഷ്ഠാന പെരുമകൊണ്ട് ചരിത്ര പ്രസിദ്ധമായ എരുമേലി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ തിരുവുത്സവം ഇന്ന് സമാപിക്കുകയാണ്. കഴിഞ്ഞ പത്ത് ദിവസത്തെ ക്ഷേത്ര താന്ത്രിക  വിധിപ്രകാരമുള്ള പൂജകളിലൂടെ  ശബരീശന്  ശക്തി പകരാനും അതുവഴി നമ്മുടെ നാടിനും – ദേശനിവാസികൾക്കും ഐശ്വര്യവും സമൃദ്ധിയും കൈവരിക്കും .എല്ലാവർക്കും നല്ലത് മാത്രം വരട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു .

കീഴ് ശാന്തി എ.എൻ ഹരികൃഷ്ണൻ നമ്പൂതിരി . ശ്രീധർമ്മ ശാസ്താ ക്ഷേത്രം . എരുമേലി .
പേട്ട കൊച്ചമ്പലം മേൽശാന്തി ഉണ്ണികൃഷ്ണ വർമ്മ