Friday, May 17, 2024
indiaNewsworld

എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങില്‍ രാഷ്ട്രപതി പങ്കെടുക്കും

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ലണ്ടനിലെത്തി. ലണ്ടനിലെ ഗാറ്റവിക്ക് വിമാനത്താവളത്തിലാണ് രാഷ്ട്രപതിയും സംഘവും എത്തിയത്. ബ്രിട്ടണിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്.  വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയയില്‍ നാളെയാണ് ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്. രാജ്യത്തെ ജനങ്ങളെ പ്രതിനിധീകരിച്ചാണ് രാഷ്ട്രപതി ലണ്ടനിലെത്തി അനുശോചനം രേഖപ്പെടുത്തുന്നതെന്ന് വൃത്തങ്ങള്‍ വ്യക്തമാക്കി.വിദേശകാര്യ സെക്രട്ടറി വിനയ് ക്വത്രയും മുര്‍മുവിനൊപ്പമുണ്ട്. ബര്‍മിംഗ്ഹാം കൊട്ടാരത്തിന് സമീപമുള്ള ലങ്കാസ്റ്റര്‍ ഹൗസില്‍ ഇന്ത്യയെ പ്രതിനീധികരിച്ച് മുര്‍മു അനുശോചന പുസ്തകത്തില്‍ ഒപ്പിടുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സംസ്‌കാര ചടങ്ങുകള്‍ക്ക് മുന്‍പായി ചാള്‍സ് രാജകുമാരന്‍ ലോകനേതാക്കള്‍ക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്. രാവിലെ 11-ന് സ്വീകരണത്തിലും രാഷ്ട്രപതി പങ്കെടുക്കും. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം യുകെയുടെ വിദേശ,കോമണ്‍വെല്‍ത്ത്, വികസനകാര്യ സെക്രട്ടറി ജെയിംസ് ക്ലവേര്‍ലിയുമായി കൂടിക്കാഴ്ച നടത്തും.