Thursday, May 9, 2024
keralaNews

പത്തനംതിട്ടയില്‍ ഭര്‍ത്താവ് ഭാര്യയുടെ കൈ വെട്ടിമാറ്റി.

പത്തനംതിട്ട: വിവാഹമോചന കേസ് നടക്കുന്നതിനിടെ ഭര്‍ത്താവ് ഭാര്യയുടെ കൈ വെട്ടിമാറ്റി. കലഞ്ഞൂര്‍ പറയന്‍കോട് ചാവടിമലയില്‍ വിദ്യയുടെ കൈ ആണ് ഭര്‍ത്താവ് ഏഴംകുളം സ്വദേശി സന്തോഷ് വെട്ടിമാറ്റിയത്. ഇയാള്‍ പിന്നീട് ഒളിവില്‍ പോയി.വിദ്യയുടെ ഒരു കൈപ്പത്തി ആക്രമണത്തില്‍ അറ്റുപോയി. രണ്ട് കൈയിലും സാരമായ പരിക്കേറ്റിട്ടുണ്ട്. ഒരു കൈയുടെ മുട്ടിന് താഴെ വളരെ ആഴത്തില്‍ പരിക്കുണ്ട്. വിദ്യയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച പിതാവും വിജയനേയും സന്തോഷ് വെട്ടി പരിക്കേല്‍പ്പിച്ചു.

രാത്രി ഒന്‍പതരയോടെയായിരുന്നു സംഭവം. വിദ്യയുടെ രണ്ട് കൈക്കള്‍ക്കും ആഴത്തില്‍ മുറിവുണ്ട്. ഗുരുതരാവസ്ഥയിലായ യുവതിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയി. വിദ്യയും സന്തോഷും ഏറെ നാളായി പിണങ്ങി കഴിയുകയാണ്. ഇരുവരുടെയും വിവാഹമോചന കേസ് കോടതിയുടെ നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായ ആക്രമണം ഉണ്ടായത്. സന്തോഷിനായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.