Friday, May 3, 2024
keralaNews

എറണാകുളത്ത് പ്ലൈവുഡ് ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ച് അതിഥി തൊഴിലാളി മരിച്ചു.

പെരുമ്പാവൂര്‍: എറണാകുളം ജില്ലയിലെ അല്ലപ്രയ്ക്കടുത്ത് കുറ്റിപ്പാടത്ത് പ്ലൈവുഡ് ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ച് അതിഥി തൊഴിലാളി മരിച്ചു. ഒറീസാ സ്വദേശി രതന്‍ കുമാറാണ് മരിച്ചത്. മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇവരും ഒറീസയില്‍ നിന്നുള്ളവരാണ്. പരിക്കേറ്റവരെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. ബോയിലര്‍ പൊട്ടിത്തെറിച്ചാണ് തൊഴിലാളികള്‍ക്ക് പൊള്ളലേറ്റത്. പ്ലൈകോണ്‍ എന്ന പ്ലൈവുഡ് ഫാക്ടറിയിലാണ് സംഭവം. ഫാക്ടറി പ്രവര്‍ത്തിച്ച കെട്ടിടവും തകര്‍ന്നു.