Sunday, April 28, 2024
keralaNews

എറണാകുളത്ത് അതിഥി തൊഴിലാളികള്‍ ഏറ്റുമുട്ടി സ്ഥലത്തെത്തിയ പൊലീസിനെ ആക്രമിച്ചു, ജീപ്പ് കത്തിച്ചു

കൊച്ചി:എറണാകുളത്ത് അതിഥി തൊഴിലാളികള്‍ ഏറ്റുമുട്ടിയ സ്ഥലത്ത് പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ട പൊലീസിനെ ആക്രമിച്ച അതിഥി തൊഴിലാളികള്‍ പൊലീസ് ജീപ്പുംകത്തിച്ചു.എറണാകുളം കിഴക്കമ്പലത്ത് കിറ്റക്‌സ് കമ്പനിയിലെ ജീവനക്കാരായ അതിഥിത്തൊഴിലാളികളാണ് ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്.              അര്‍ധരാത്രിക്ക് ശേഷമാണ് തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം.കുന്നത്തുനാട് പൊലീസ് സ്റ്റേഷനിലെ ജീവനക്കാരെയാണ് ഇവര്‍ ആക്രമിച്ചത്. ഇന്‍സ്‌പെക്ടറടക്കം അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസുകാരെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നത്തുനാട് സിഐ ഷാജു അടക്കം അഞ്ച് പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്. സിഐയുടെ തലക്ക് പരിക്കുണ്ട്. കൈ ഒടിഞ്ഞു. ഒരു പൊലീസ് ജീപ്പ് കത്തിച്ചു.അക്രമങ്ങളുമായി ബന്ധപ്പെട്ട് 150 ലേറെ തൊഴിലാളികള്‍ കസ്റ്റഡിയിലുണ്ട്. ക്രിസ്മസ് കരോള്‍ നടത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്‌നങ്ങളുടെ                                                                                            തുടക്കം. തൊഴിലാളികള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയതോടെ പൊലീസ് സ്ഥലത്തെത്തി. പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ട പൊലീസ് സംഘത്തിന് നേരേ അതിഥി തൊഴിലാളികള്‍ ആക്രമണം നടത്തുകയായിരുന്നു. കിറ്റക്‌സ് കമ്പനി പരിസരത്ത് വന്‍ പൊലീസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്.ഇത് ഇത്രയും ഗുരുതരമാകുമെന്ന് ആദ്യ ഘട്ടത്തില്‍ പൊലീസ് കരുതിയിരുന്നില്ല. അക്രമത്തിന് പിന്നാലെ കൂടുതല്‍ പൊലീസുകാര്‍ സ്ഥലത്തെത്തിയെങ്കിലും അക്രമം ഇപ്പോഴും തുടരുന്നുണ്ട്. നാട്ടുകാരും വലിയ തോതില്‍ പ്രതിഷേധത്തിലാണ്. ക്യാംപുകളില്‍ പൊലീസ് ഇപ്പോള്‍ തെരച്ചില്‍ നടത്തുന്നുണ്ട്. അക്രമികള്‍ പലരും സ്ഥലത്ത് നിന്ന് മാറിയിട്ടുണ്ട്. സംഘര്‍ഷത്തിന് അയവു വന്നിട്ടില്ല. എസ്പിയും ഡിവൈഎസ്പിമാരമടക്കം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. കിഴക്കമ്പലത്ത് കിറ്റക്‌സ് ജീവനക്കാര്‍ തകര്‍ത്തത് മൂന്ന് പൊലീസ് ജീപ്പുകള്‍. ഇതില്‍ ഒന്ന് പൂര്‍ണമായും തീയിട്ട് നശിപ്പിച്ചു. 500 ഓളം പേരാണ് അക്രമം നടത്തിയത്. ഇവര്‍ക്കിടയില്‍ നിന്ന് നാട്ടുകാരാണ് പൊലീസുകാരെ രക്ഷിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്.