Monday, April 29, 2024
keralaNews

എറണാകുളം പുത്തന്‍കുരിശ് ബസ് സ്റ്റാന്‍ഡിനു സമീപം തീപിടിത്തം

എറണാകുളം പുത്തന്‍കുരിശ് ബസ് സ്റ്റാന്‍ഡിനു സമീപം തീപിടിത്തം. ലേഡീസ് ഫാന്‍സി ഷോപ്പിനാണ് തീപിടിച്ചത്. ഇന്നലെ രാത്രിയാണ് തീ പടര്‍ന്നത്. ഫയര്‍ഫോഴ്‌സ് രക്ഷാപ്രവര്‍ത്തനം തുടങ്ങി. എന്താണ് തീ പിടുത്തതിന് കാരണമെന്നു വ്യക്തമല്ല.
കൂടുതല്‍ പ്രദേശത്തേക്ക് തീ പടരുന്നത് തടയാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു. പൂര്‍ണമായും തീ അണയ്ക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും ആശങ്കപ്പെടാനില്ലെന്ന് അധികൃതര്‍ അറിയിച്ചു. കടയ്ക്ക് ഉള്ളിലുള്ള സാധനങ്ങള്‍ കത്തിനശിച്ചു.