Friday, May 10, 2024
keralaLocal NewsNews

എരുമേലി സർക്കാർ ആശുപത്രിയിൽ കിടത്തി ചികിത്സയും കൂടുതൽ വികസനവും ഉടന്‍

എരുമേലി സർക്കാർ ആശുപത്രിയിൽ കിടത്തി ചികിത്സ ഉടനെ ആരംഭിക്കുമെന്ന്‌ ആരോഗ്യ മന്ത്രി  വീണാ ജോർജും, കൂടുതൽ വികസനത്തെ പറ്റി ആലോചിച്ചു തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയനും പറഞ്ഞു.
എരുമേലി ഡെവലപ്പ്മെന്റ് കൗൺസിലിന്റെ ആഭ്യമുഖ്യത്തിൽ എരുമേലിയിൽ നടത്തേണ്ട വിവിധ വികസന പ്രവർത്തങ്ങളെ കുറിച്ച് മുഖ്യ മന്ത്രിക്കു എരുമേലി ഡെവലപ്പ്മെന്റ് കൗൺസിൽ ചെയർമാൻ ബാബുതോമസ് നിവേദനം നൽകി.

തദവസരത്തിൽ പൂഞ്ഞാർ എം. എൽ. എ സെബാസ്റ്റ്യൻ കുളത്തുങ്കൽ, കൗൺസിൽ ജനറൽ സെക്രട്ടറി  മോഹനൻ കെ. പി., പ്രൊഫ. മേജർ  എം ജി. വർഗീസ്, തങ്കച്ചൻ കാരക്കാട് തുടങ്ങിയവർ ഹാജരായിരുന്നു.നിവേദനത്തിൽ അയ്യപ്പ ഭക്തന്മാർക്ക് ഭക്തി പുരസരവും ഭയം കൂടാതെയും പേട്ട തുള്ളുന്നതിനു കൂടുതൽ റിംഗ് റോഡുകൾ വികസിപ്പിക്കേണ്ടതാണ്.നിലവിലുള്ള ടി. ബി. റോഡും, കെ. എസ്. ആർ. ടി. സി ജെംഗ്ഷനിൽ ആരഭിച്ചു വലിയമ്പലത്തിനു പുറകിൽ കൂടിയുള്ള കരിമരത്തുങ്കൽ പാലം റോഡും പോലീസ് സ്റ്റേഷൻ വഴിയുള്ള ശ്രിവിനായക ക്ഷേത്രം റോഡും രണ്ടു വരിയാക്കി വികസ്സിപ്പിച്ചാൽ കരിങ്കല്ലൂമ്മുഴി വരുന്ന എല്ലാ വാഹനങ്ങൾക്കും കൊരട്ടി കൂടി വരുന്ന എല്ലാ വാഹനങ്ങൾക്കും പേട്ട തുള്ളുന്ന വിശുദ്ധ പാതയിലും കവലയിലും പ്രവേശ്ശിക്കാതെ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പ്രവേശ്ശിക്കാവുന്നതാണ്.വലിയഅമ്പലത്തിനു മുന്നിലൂടെ ഒഴുകുന്ന വലിയത്തോട്ടിലെ ചെക്ക് ഡാം താഴേക്കു കെ എസ് ആർ ടി സി ജെംഗ്ഷ്നിലേക്ക് മാറ്റി സ്ഥാപിക്കണമെന്നും കൂടുതൽ കുളിക്കടവുകൾ പണിയണമെന്നും വലിയ തോട്ടിലെ നീരൊഴുക്ക് വർധിപ്പിക്കാൻ മണിയാർ ഡാമിൽ നിന്നു കനാൽ വഴി ജലം എത്തിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.ശബരിമലയുടെയും നിർദിഷ്ട വിമാനത്താവളത്തിന്റെയും അടിസ്ഥാന പട്ടണമായി എരുമേലിയെ രൂപപ്പെടുത്തുവാൻ എരുമേലിക്കു മാസ്റ്റർപ്ലാൻ അനിവാര്യം എന്നും ചൂണ്ടികാട്ടി.