Friday, April 26, 2024
Local NewsNews

എരുമേലി സെന്റ്. തോമസ് എല്‍. പി സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി

എരുമേലി : ‘ഇന്ത്യ എന്റെ രാജ്യമാണ്, ഞാന്‍ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു, ഇന്ത്യാക്കാരനായതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു എന്നൊക്കെ പ്രതിജ്ഞയില്‍ ഏറ്റുചൊല്ലുന്നതു വെറുതെയെന്ന് പ്രവൃത്തിയിലൂട കാട്ടികൊടുക്കുകയാണ് എരുമേലി സെന്റ് തോമസ് എല്‍. പി സ്‌കൂള്‍. ഒരാഴ്ചയായി നീണ്ടു നിന്ന 75 ാം മത് ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനാഘോഷപരിപാടികളില്‍ കുട്ടികള്‍ പങ്കെടുത്തു.                         പ്രസംഗം, ദേശഭക്തി ഗാനം, സ്വാതന്ത്ര്യദിന ക്വിസ്,ദേശീയ പതാക നിര്‍മ്മാണം, സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട വാര്‍ത്തകളും ചിത്രങ്ങളും, സ്വയം രചനകളും ഉള്‍പെടുത്തിയ പതിപ്പ് നിര്‍മാണം, ഫാന്‍സി ഡ്രസ്സ്,തുടങ്ങിയ അനേകം പരിപാടികളായിരുന്നു സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു വിഭാവനം ചെയ്തത്.സ്വാതന്ത്ര്യ ദിനത്തില്‍ സ്‌കൂള്‍ മാനേജര്‍ റവ. സി. അലീസിയ എഫ്. സി. സി ദേശീയ പതാക ഉയര്‍ത്തി .                                                                                                        തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് റവ. സി. റെജി സെബാസ്റ്റ്യന്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു.വാര്‍ഡ് മെമ്പര്‍ ഷാനവാസ് പി. എ.സന്ദേശം നല്‍കി.സ്‌കൂള്‍ പി. ടി. എ പ്രസിഡന്റ് ബിനോയ് വരിക്കമാക്കല്‍, സ്‌കൂള്‍ ലീഡര്‍ മാസ്റ്റര്‍ അശ്വന്ത് രാജ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ദേശീയ പതാക കയ്യിലേന്തി ദേശസ്‌നേഹവും ദേശീയതയും ഉറക്കെ പ്രഘോഷിച്ച സ്വാതന്ത്ര്യ ദിന അനുസ്മരണ റാലിയും നടത്തി. ഒപ്പം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു . പരിപാടികള്‍ക്ക് അദ്ധ്യാപകരും പി ടി എ പ്രതിനിധി അംഗങ്ങളും നേതൃത്വം നല്‍കി.