Tuesday, May 7, 2024
Local NewsNews

എരുമേലി ചെറുവള്ളി എസ്റ്റേറ്റില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി

എരുമേലി: എരുമേലി ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് ചെറുവള്ളി എസ്റ്റേറ്റില്‍ ഭാരതത്തിന്റെ 75 മത് സ്വാതന്ത്ര്യദിനാഘോഷം പരിപാടികള്‍ നടത്തി . മാനേജ്‌മെന്റ് പ്രതിനിധികളും,തോട്ടത്തിലെ കുടുംബങ്ങളും , ആഘോഷ പരിപാടികളില്‍ പങ്കെടുത്തു.                                                                                                     വിവിധ കുടുംബശ്രീയുടെ നേതൃത്വത്തില്‍ റാലിയും നടന്നു,തുടര്‍ന്ന് നടന്ന കുടുംബ സംഗമം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനുശ്രീ സാബു ഉദ്ഘാടനം ചെയ്തു.ചെറുവള്ളി എസ്റ്റേറ്റ് മാനേജര്‍ ജോണ്‍ കുര്യന്‍ ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചു. പായസ വിതരണവും നടത്തി.                                                                              പരിപാടികളില്‍ അസിസ്റ്റന്റ് മാനേജര്‍മാരായ ദീപക് ഷിബു മാത്യു, സുബിന്‍, തോട്ടത്തിലെ വിവിധ യൂണിയന്‍ പ്രതിനിധികള്‍, ഫീല്‍ഡ് ഓഫീസര്‍മാര്‍,കുടുംബശ്രീകള്‍ നേതൃത്വം നല്‍കി