Friday, March 29, 2024
keralaNews

എരുമേലി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ പള്ളിവേട്ട ഭക്തി സാന്ദ്രമായി.

എരുമേലി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ പള്ളിവേട്ട ഭക്തി നിർഭലമായി. ക്ഷേത്രത്തിൽ പത്ത് ദിവസത്തെ തിരുവുത്സത്തിന് സമാപനത്തിന് മുന്നോടിയായി ഒൻപതാം നാളിൽ നടത്തിയ  പള്ളിവേട്ട ഭക്തി നിർഭലമായി. രാത്രി 10.30ഓടെ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റേയും,നാദസ്വരം , പാഞ്ചാരിമേളം അകമ്പടിയോടെ നായാട്ടിനായി പുറപ്പെട്ട് ഗോപുരത്തിലുള്ള ആൽച്ചുവട്ടിൽ പ്രതീകാത്മകമായി ശരം കൊണ്ടു  നായാട്ട് നടത്തിയും, അയ്യപ്പ സ്വാമിയെ പ്രകീർത്തിച്ചു കൊണ്ട്  നായാട്ട്  വിളിച്ചും പള്ളിവേട്ട.
ഭക്ത്യാദരപൂർവ്വം കൊണ്ടാടി.തിരിച്ചെഴുന്നള്ളി 12 മണിയോടെ  ക്ഷേത്രത്തിന് പ്രദക്ഷിണം വച്ച്  ഭഗവാനെ ക്ഷേത്രത്തിനുള്ളിൽ പള്ളിക്കുറുപ്പ് ശയ്യയിൽ പ്രവേശിപ്പിച്ചു.പള്ളിവേട്ട തൊഴുത് അനുഗ്രഹം തേടാൻ  പതിവിലും വിപരീതമായി നിരവധി വിശ്വാസികൾ എത്തിയതും ശ്രദ്ധേയമായി.
ചടങ്ങുകൾക്ക് മേൽശാന്തി എം പി ശ്രീ വത്സൻ നമ്പൂതിരി,കീഴ്ശാന്തി  എ .എൻ ഹരികൃഷ്ണൻ, കഴിഞ്ഞ കുറേ കാലങ്ങളായി നായാട്ട്  വിളിക്കുന്ന അയ്യപ്പൻ പിള്ളക്ക് ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് നായാട്ട് വിളിച്ച മകൻ കൂടിയായ  അനൂപ് അയ്യപ്പൻ ,വേട്ടക്കുറുപ്പ് പി എൻ പ്രശാന്ത്, വെളിച്ചപ്പാട് സി എസ് ശിവൻ പിള്ള ,
മുണ്ടക്കയം  അസി. കമ്മീഷണർ .ഒ ജി ബിജു, എരുമേലി ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ആർ രാജീവ്  എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.