Friday, May 3, 2024
keralaLocal NewsNews

എരുമേലി ശ്രീധർമ്മ ശാസ്താ  ക്ഷേത്രത്തിലെ തിരുവുത്സത്തിന് കൊടിയേറി. 

എരുമേലി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ പത്ത് ദിവസം നീണ്ടു നിൽക്കുന്ന തിരുവുത്സത്തിന്  കൊടിയേറി.ഉത്സവം 28 ന് സമാപിക്കും.ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ പ്രതിനിധി ശംഭു ഭട്ടതിരിയുടെ മുഖ്യ കാർമ്മികത്വത്തിലും
മേൽശാന്തി എം പി ശ്രീവത്സൻ നമ്പൂതിരി,കീഴ്ശാന്തി എ എൻ ഹരികൃഷ്ണൻ നമ്പൂതിരി,പേട്ട കൊച്ചമ്പലം മേൽശാന്തി ഉണ്ണികൃഷ്ണ ശർമ്മ എന്നിവരുടെ നേതൃത്വത്തിലായിരുന്നു  തൃക്കൊടിയേറ്റ് .ഉത്സവ ചടങ്ങുകൾക്ക് എരുമേലി ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് .ആർ രാജീവ്,മുണ്ടക്കയം അസി .ദേവസ്വം കമ്മീഷണർ ഒ.ജി ബിജു,  എന്നിവർ നേതൃത്വം നൽകി .
ക്ഷേത്രത്തിൽ  രണ്ടാം ഉത്സവ (20/02 ) ദിനം മുതൽ ഏഴാം ഉത്സവം (25/2) വരെ ക്ഷേത്ര ചടങ്ങുകൾ മാത്രം .എട്ടാം ഉത്സവം 26 ന്  ക്ഷേത്രാചാര ചടങ്ങുകൾക്ക് പുറമേ  രാവിലെ 11 മണിക്ക്   ഉത്സവബലി,12.30 ന് ഉത്സവബലി ദർശനം .ഒമ്പതാം ഉത്സവമായ 27 ന്
ക്ഷേത്രാചാര ചടങ്ങുകൾക്ക് പുറമേ വൈകിട്ട് അഞ്ച് മണിക്ക് കാഴ്ചശ്രീബലി,സ്‌പെഷ്യൽ നാഥസ്വരം,പഞ്ചാരിമേളം, രാത്രി 10 മണിക്ക് പള്ളിവേട്ട എഴുന്നള്ളിപ്പ്,10 ന് പള്ളിവേട്ട,10.45 പള്ളിവേട്ട എതിരേല്പ് ,ആറാട്ട് ദിനമായ പത്താം ഉത്സവമായ  28 ന്  വൈകിട്ട് അഞ്ച് മണിക്ക്  ആറാട്ട്  പുറപ്പാട് , 6 മണിക്ക്
കൊരട്ടി കടവിൽ ആറാട്ട് , 6.30 ന് തിരിച്ചെഴുന്നള്ളിപ്പ് ,  8.30 ന് നടപ്പന്തലിൽ സ്വീകരണം , 10 ന്കൊടിയിറക്ക്, തുടർന്ന് വലിയ കാണിക്ക.