Saturday, April 20, 2024
indiakeralaNews

നിമിഷപ്രിയയുടെ മോചനത്തിനായി മധ്യസ്ഥ സംഘം ഉടന്‍ യെമനിലേക്ക് തിരിക്കും.

ന്യൂഡല്‍ഹി :വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി മധ്യസ്ഥ സംഘം ഉടന്‍ യെമനിലേക്ക് തിരിക്കും. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ അടിയന്തര നടപടിയെടുക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.വിഷയത്തില്‍ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറിന്റെയും സഹമന്ത്രി വി.മുരളീധരന്റെയും നേതൃത്വത്തില്‍ േയാഗം ചേര്‍ന്നു. ദയാധനത്തിനുള്ള നടപടികള്‍ ഉള്‍പ്പെടെ ഏകോപ്പിക്കാന്‍ എംബസിക്ക് നിര്‍ദേശം നല്‍കി.യെമന്‍ ഉദ്യോഗസ്ഥര്‍ ജയിലിലെത്തി നിമിഷപ്രിയയെ കണ്ടിരുന്നു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ദയാധനത്തെപ്പറ്റി ചര്‍ച്ചയ്ക്ക് തയാറെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തലാലിന്റെ കുടുംബം 50 ദശലക്ഷം യെമന്‍ റിയാല്‍ (ഒന്നരക്കോടിയോളം രൂപ) ആവശ്യപ്പെട്ടുവെന്നും റമസാന്‍ അവസാനിക്കും മുന്‍പ് തീരുമാനം അറിയിക്കണമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.