Thursday, May 2, 2024
indiaNews

മലയാളി യുവതികള്‍ ഐഎസില്‍. ഇന്ത്യയിലേക്ക് കൊണ്ടുവരില്ല ഇന്ത്യ.

അഫ്ഗാനിസ്ഥാനിലുണ്ടായ വിവിധ ഏറ്റുമുട്ടലുകളില്‍ ഭര്‍ത്താക്കന്മാര്‍ നഷ്ടപ്പെട്ടതിന് പിന്നാലെ ഐഎസില്‍ ചേര്‍ന്ന നാല് മലയാളി യുവതികളെ ഇന്ത്യയിലേക്ക് മടക്കികൊണ്ടുവരില്ല ഇന്ത്യ. 2016 – 18 കാലയളവില്‍ അഫ്ഗാനിസ്ഥാനിലെ നന്‍ഗര്‍ഹറിലേക്ക് ഭര്‍ത്താക്കന്മാര്‍ക്കൊപ്പം മലയാളി യുവതികള്‍ പോയത് . സോണിയ സെബാസ്റ്റ്യന്‍, മെറിന്‍ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവര്‍ ഇപ്പോള്‍ അഫ്ഗാന്‍ ജയിലിലാണ് കഴിയുന്നത്. ഇന്ത്യയുടെ നിര്‍ദേശത്തിനായി കാത്തിരിക്കുകയാണെന്നാണ് കാബൂളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. യുവതികളായ 4 ഇന്ത്യക്കാരും 16 ചൈനക്കാരും 299 പാകിസ്താനികളും രണ്ട് ബംഗ്ലാദേശികളും രണ്ട് മാലദ്വീപുകാരുമാണ് തടവിലുള്ളതെന്നാണ് നാഷണല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി അഹമ്മദ് സിയ സരാജ് അറിയിച്ചത്.