Monday, May 6, 2024
Local NewsNews

എരുമേലി മണിമലയാറ്റില്‍ മുളവെട്ട് തൊഴിലാളിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി

എരുമേലി: എരുമേലി മണിമലയാറ്റില്‍ മുളവെട്ടി കൊണ്ടുവരുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് തൊഴിലാളിയെ കാണാതായി. ആങ്ങാമൂഴി സ്വദേശി മുട്ടത്തില്‍ വീട്ടില്‍ സന്തോഷിനെയാണ് കാണാതായത് ഇന്ന് വെകുന്നേരം അഞ്ച് മണിയോടെ എരുമേലി കൊരട്ടി പഴയ പള്ളി ക്ക് സമീപമുള്ള ആറ്റ് തീരത്തു നിന്നാണ് സന്തോഷിനെ കാണാതായത്. കഴിഞ്ഞ ഒരു മാസത്തിലധികമായി സുഹൃത്തുക്കളായ മൂന്ന് പേര്‍ ചേര്‍ന്ന് ഇവിടെ മുള വെട്ടി വെള്ളൂര്‍ ന്യൂസ് ഫാക്ടറിയില്‍ കൊണ്ടു പോകുന്നതിനായാണ് മുളവെട്ടുന്നത് . ഇന്ന് പതിവ് പോലെ വൈകുന്നേരം മുള വെട്ടി ആറ്റില്‍ തന്നെ കെട്ടി അതിന് മുകളില്‍ ഇരുന്ന് വരുന്നതിനിടെ കാണാതാകുകയായിരുന്നുവെന്ന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളായ ജോണി – സജിമോന്‍ എന്നിവര്‍ പറഞ്ഞു. ആറ്റില്‍ക്കൂടി മുളക്ക് മുകളിലിരുന്ന് സന്തോഷ് ഒറ്റക്കാണ് വരുന്നത്. മറ്റുള്ള രണ്ടു പേര്‍ മുള തീരത്ത് വലിച്ച് കെട്ടുന്ന കടവില്‍ വാഹനത്തിലുമാണ് വരുന്നത്. ഇവര്‍ കടവില്‍ വന്ന് നില്‍ക്കുമ്പോള്‍ മുളമാത്രം ആറ്റില്‍ക്കൂടി ഒഴുകി വരുകയായിരുന്നുവെന്നും തുടര്‍ന്ന് ആറ്റില്‍ ചാടി മുളയില്‍ കയറി പരിശോധിച്ചെങ്കിലും സന്തോഷിനെ കാണാനായില്ലെന്നും ഒപ്പം ഉണ്ടായിരുന്നവര്‍ പറഞ്ഞു. തുടര്‍ന്ന് മുണ്ടക്കയം പോലീസിനെ വിവരം അറിയിക്കുകയും – കാഞ്ഞിരപ്പള്ളിയില്‍ നിന്നും ഫയര്‍ ഫോഴ്‌സും , നാട്ടുകാരും ചേര്‍ന്ന് രാത്രി തെരച്ചില്‍ നടത്തുകയാണ്.