Friday, May 3, 2024
keralaLocal NewsNews

എരുമേലി മണിപ്പുഴയിൽ ടിപ്പറുകൾ കൂട്ടിയിടിച്ച്‌ അപകടം. 

എരുമേലി മണിപ്പുഴയിൽ ടിപ്പറുകൾ കൂട്ടിയിടിച്ച്‌ അപകടം.അപകടത്തിൽ ടിപ്പർ ഓടിച്ചിരുന്ന ഡ്രൈവർക്ക് പരിക്കേറ്റു.മണിപ്പുഴയിലെ കട്ടക്കളത്തില്‍ വന്ന ടിപ്പർ ലോറിയും മുണ്ടക്കയത്തു നിന്നും വന്ന  ടിപ്പർലോറിയുമാണ് കൂട്ടിയിടിച്ചത്. ടിപ്പറിന്റെ മുൻ വശം വെട്ടിപ്പോളിച്ചാണ് ഡ്രൈവറെ  പുറത്തെടുത്തത്. പരിക്ക് ഗുരുതരമല്ലെന്ന് നാട്ടുകാർ പറഞ്ഞു. ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു അപകടം.