Sunday, May 19, 2024
keralaNews

സുധ ചന്ദ്രന്റെ പിതാവും നടനുമായ കെ.ഡി. ചന്ദ്രന്‍ അന്തരിച്ചു.

അഭിനേത്രിയും നര്‍ത്തകയുമായ സുധ ചന്ദ്രന്റെ പിതാവും നടനുമായ കെ.ഡി. ചന്ദ്രന്‍ അന്തരിച്ചു. ഹൃദയാഘാതം മൂലം മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 86 വയസായിരുന്നു.മറവി രോഗം മൂലം മേയ് 12നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ‘ഹം ഹേ രഹി ഹേ പ്യാര്‍ കേ’ എന്ന ചിത്രത്തില്‍ ജൂഹി ചൗളയുടെ പിതാവായി അഭിനയിച്ച വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.തേരേ മേരേ സപ്‌നേ, ജബ് പ്യാര്‍ കിസിസെ ഹോത്താ ഹേ, ചൈന ഗേറ്റ്, പുകാര്‍, ഹര്‍ ദില്‍ ജോ പ്യാര്‍ കരേഗ, ശരാരത്, കോയ് മില്‍ ഗയ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. ടി.വി പരമ്പരയായ ഗുല്‍മോഹറിലും അഭിനയിച്ചു.