Monday, May 6, 2024
keralaNews

എരുമേലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം എല്‍ഡിഎഫിന്.

എരുമേലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം എല്‍ഡിഎഫിന്.ഇന്നു നടന്ന എല്‍ഡിഎഫിന്റെ അവിശ്വാസം പാസ്സായി.കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കൊണ്ടുവന്ന പ്രസിഡന്റിനെതിരെയുള്ള അവിശ്വാസ പ്രമേയത്തിന് വരാതിരുന്ന ഇരുമ്പൂന്നിക്കര വാർഡംഗം പ്രകാശ് പള്ളിക്കൂടം ഇന്നും എൽ ഡി എഫിനൊപ്പം നിന്നു.വൈസ് പ്രസിഡന്റിനെതിരെയുള്ള ചർച്ചയിൽ ഇരുകൂട്ടരും പങ്കെടുക്കുകയും – എന്നാൽ ചർച്ചക്കിടെ അവിശ്വാസം ബഹിഷ്ക്കരിച്ച് യുഡിഎഫ് ഇറങ്ങുകയായിരുന്നു.