Sunday, May 19, 2024
indiaNews

സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചു; ലക്ഷ്യം കള്ളക്കടത്തിന് തടയിടാന്‍

കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചു. 12.5 ശതമാനത്തില്‍ നിന്ന് 10 ശതമാനമായാണ് കുറച്ചത്. ഇറക്കുമതി തീരുവ കുറച്ചതിലൂടെ സ്വര്‍ണക്കടത്തിന് ഒരു പരിധിവരെ തടയിടാന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്. സ്വര്‍ണക്കടത്ത് കൂടുന്ന സാഹചര്യത്തിലാണ് തീരുവ കുറയ്ക്കാന്‍ ബജറ്റില്‍ തീരുമാനമുണ്ടായത്. സ്വര്‍ണത്തിനൊപ്പം വെളളിയുടെയും ഇറക്കുമതി തീരുവ കുറച്ചിട്ടുണ്ട്.

രാജ്യത്തുടനീളം വലിയ തോതില്‍ സ്വര്‍ണം കടത്തുന്നതായി അടുത്തിടെ കസ്റ്റംസ് സര്‍ക്കാരിന് റിപ്പോര്‍ട്ടു ല്‍കിയിട്ടുണ്ട്. ജൂലൈ 5 ന് അവതരിപ്പിച്ച 2019 ലെ ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 10 ശതമാനത്തില്‍ നിന്ന് 12.5 ശതമാനമായി ഉയര്‍ത്തിയിരുന്നു. ഇതിനെതിരെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്.

ലോക്ക്ഡൗണ്‍ വ്യോമ ഗതാഗതത്തെ ബാധിച്ചതിനാല്‍ കര മാര്‍ഗമുളള സ്വര്‍ണക്കടത്ത് വര്‍ദ്ധിച്ചെന്നാണ് വിലയിരുത്തല്‍. സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കം നിലവില്‍ 12.5ശതമാനമായിരുന്നു. മൂന്ന് ശതമാനം ജി എസ് ടിയും സ്വര്‍ണത്തിന് മേല്‍ ഇടാക്കുന്നു. ഒരു കിലോ സ്വര്‍ണക്കട്ടിക്ക് ഇപ്പോഴത്തെ വില നികുതിയെല്ലാമുള്‍പ്പെടെ അമ്ബത് ലക്ഷം രൂപയ്ക്ക് മുകളിലാണ്. കളളക്കടത്തായി കൊണ്ടുവരുന്നവര്‍ക്ക് ഏഴ് ലക്ഷം രൂപയിലധികമാണ് ഇതിലൂടെയുണ്ടാകുന്ന ലാഭം.

12.5 ശതമാനം ഇറക്കുമതി തീരുവ, മൂന്നു ശതമാനം സംയോജിത ചരക്ക് സേവന നികുതി (ജിഎസ്ടി) എന്നിവ കാരണം സ്വര്‍ണ്ണക്കടത്ത് കൂടിയതെന്നാണ് വിലയിരുത്തുന്നത്. പകര്‍ച്ചവ്യാധി മൂലമുണ്ടായ സാമ്ബത്തിക അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തില്‍ സ്വര്‍ണം ‘സുരക്ഷിത നിക്ഷേപമായി’ മാറിയിട്ടുണ്ടെന്ന് വെള്ളിയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഏറ്റവും പുതിയ സാമ്ബത്തിക സര്‍വേയില്‍ വ്യക്തമാക്കിയിരുന്നു, 2019 ഡിസംബറിനെ അപേക്ഷിച്ച് 2020 നവംബറില്‍ സ്വര്‍ണ വില 26.2 ശതമാനം വര്‍ദ്ധിച്ചു. നിലവില്‍ 10 ഗ്രാമിന് 49,106 രൂപയാണ് സ്വര്‍ണത്തിന് വില.

ജിപിയു [ആഗോള സാമ്ബത്തിക നയ അനിശ്ചിതത്വം] കുത്തനെ ഉയര്‍ന്നതോടെ 2020 ജനുവരി മുതല്‍ സ്വര്‍ണ്ണ വില കുത്തനെ ഉയര്‍ന്നു. വാസ്തവത്തില്‍, മറ്റ് ആസ്തികളുമായി താരതമ്യപ്പെടുത്തുമ്‌ബോള്‍, സ്വര്‍ണ്ണത്തിന് വാര്‍ഷിക വരുമാനം വളരെ കൂടുതലാണ്, ‘സര്‍വേയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 25 മുതല്‍ കോവിഡ് -19 ന്റെ വ്യാപനത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി ലോക്ക്‌ഡൌണ്‍ പ്രഖ്യാപിച്ചപ്പോള്‍, കര അതിര്‍ത്തികള്‍ വഴിയും സ്വര്‍ണക്കടത്ത് വര്‍ദ്ധിച്ചതായി കസ്റ്റംസിലെ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍, സ്വര്‍ണ്ണത്തിന് ഉയര്‍ന്ന ഇറക്കുമതി തീരുവ കുറയ്ക്കുന്നതിലൂടെ വ്യാപാര കമ്മി നിയന്ത്രിക്കാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.