Monday, April 29, 2024
Local NewsNews

എരുമേലി നിര്‍മല പബ്‌ളിക് സ്‌കൂളിലും ശിശുദിനാഘോഷം

എരുമേലി : നവംബര്‍ 14, ശിശുദിനാഘോഷത്തോടനുബന്ധിച്ച് വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഒരുക്കി നിര്‍മലപബ്ലിക് സ്‌കൂള്‍. സ്‌കൂള്‍ അങ്കണത്തില്‍ ഒരുക്കിയ ഫണ്‍ ഫെയര്‍ ഗെയ്മുകളില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു.

കാര്‍ബോര്‍ഡ് റെയ്സ്, സ്റ്റിക് ദ ലാന്‍ഡിംഗ്, ബായിീഗ്രിള്‍സ് ഇന്‍ ദ ബോട്ടില്‍, എയ്ജിംഗ് ടാര്‍ഗറ്റ്, സോള്‍വ് ചസില്‍ എന്നിങ്ങനെ കുട്ടികളുടെ നിരവധി ഉല്ലാസ ഗെയിംസ് ആണ് നടന്നത്.സ്‌കൂള്‍, നിര്‍മ്മല എഫ്. എം. സ്റ്റേഷന്റെ കലാപരിപാടികള്‍ക്ക് അധ്യാപകരായ ബിജു തങ്കപ്പന്‍, റിന്‍സി അബ്രാഹം, ആലിച്ചന്‍ ഫിലിപ്പോസ് എന്നിവര്‍ നേതൃത്വം നല്‍കി. കുട്ടികളുടെ ലളിതഗാനം , കവിത, പ്രസംഗം എന്നിവ പരിപാടികള്‍ക്ക് കൊഴുപ്പേകി.

കൂവപ്പള്ളി എന്‍ജിനീയറിംഗ് കോളേജ് എഫ്. എം. റേഡിയോ വിഭാഗം സ്‌കൂളിലെത്തി കുട്ടികളുടെയും അധ്യാപകരുടെയും കലാ വിനോദപരിപാടികള്‍ റിക്കാര്‍ഡ് ചെയ്ത് പ്രക്ഷേപണത്തിന് തയ്യാറാക്കി. സ്‌കൂള്‍ പി.റ്റി. എ യും അധ്യാപക അനധ്യാപകരും ചേര്‍ന്ന് ഒരുക്കിയ ശിശുദിനാഘോഷം ഏറെ ഉല്ലാസപ്രദമായിരുന്നു. പഠനത്തിന്റെ തായ ഭാരങ്ങളിറക്കിവച്ച് എല്ലാം ആസ്വദിക്കുവാനും മോടി പിടിപ്പിക്കുവാനും കുട്ടികള്‍ ഉത്സുകരായിരുന്നു. ഉച്ചഭക്ഷണത്തിനുശേഷം 3 മണിക്ക് പരിപാടികള്‍ അവസാനിച്ചു.