Saturday, May 4, 2024
keralaLocal NewsNews

എരുമേലി ദേവസ്വം ബോർഡ് ഹൈസ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നാളെ ..

എരുമേലി: എരുമേലി ദേവസ്വം ബോർഡ് ഹൈസ്കൂളിൽ 1978 ബാച്ചിന്റെ പൂർവവിദ്യാർഥി സംഗമം ” ഓർമ്മച്ചെപ്പ് ” 2022 നാളെ ( 27/3 ഞായർ ) നടത്തുമെന്ന്  ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. രാവിലെ  10 മണിക്ക് സ്കൂൾ അങ്കണത്തിൽ നടക്കുന്ന പരിപാടി മുൻ ഹെഡ്മാസ്റ്റർ കമലദേവി ഉദ്ഘാടനം ചെയ്യും. 78 ബാച്ചിലെ സംഘാടകസമിതി പ്രസിഡന്റ് എം വി അജിത് കുമാർ അധ്യക്ഷത വഹിക്കും. ദേവസ്വം ബോർഡ് സ്കൂളിന്റെ വലിയ മൈതാനം നിർമിക്കുന്നതിന് നേതൃത്വം നൽകിയ മുൻ  ഹെഡ്മാസ്റ്റർ അന്തരിച്ച ചന്ദ്രശേഖരൻ  സാറിന്റെ അനുസ്മരണ പരിപാടിയും നടത്തും.

പി എസ് സി മെമ്പറും  ഇരുമ്പൂന്നിക്കര സ്വദേശിയും,78  ബാച്ചിലെ വിദ്യാർത്ഥിയുമായിരുന്ന പി കെ  വിജയകുമാറിനെ ചടങ്ങിൽ ആദരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.പരിപാടിയുടെ ഭാഗമായി സ്കൂളിലെ പുതുതലമുറയിൽപ്പെട്ട വിദ്യാർഥികളുടെ പഠനത്തിന് ആവശ്യമായ വിവിധ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു.78 ബാച്ച് സംഘാടക സമിതി അധ്യക്ഷനായി എം പി അജിത് കുമാർ,പിജി രഘുനാഥൻ (സെക്രട്ടറി ),
ശ്രീകലാദേവി, രാജേന്ദ്രൻ (ട്രഷറർമാർ ) , കമ്മറ്റി അംഗങ്ങളായി നൂഹ്  ആറ്റാത്തറ, എം.സി ഫിലോമിനഎന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.എരുമേലി മീഡിയ സെന്ററിൽ നടന്ന പത്രസമ്മേളനത്തിൽ കമ്മറ്റി പ്രസിഡന്റ് എം പി അജിത് കുമാർ , പിജി രഘുനാഥൻ (സെക്രട്ടറി ),കമ്മറ്റി അംഗം നൂഹ്  ആറ്റാത്തറ എന്നിവർ പങ്കെടുത്തു ,