Friday, May 17, 2024
keralaNews

സ്വകാര്യ ബസ് സമരം തുടരുമെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍.

സ്വകാര്യ ബസ് സമരം തുടരുമെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍. ചര്‍ച്ചയ്ക്ക് വിളിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി ടി. ഗോപിനാഥ് ആരോപിച്ചു. സര്‍ക്കാരിനോട് യുദ്ധം പ്രഖ്യാപിക്കുന്ന സമീപനമെന്ന ഗതാഗത മന്ത്രിയുടെ പരാമര്‍ശം പ്രതിഷേധാര്‍ഹമെന്നും അദ്ദേഹം പറഞ്ഞു. നിരക്ക് കൂട്ടാന്‍ തീരുമാനിച്ചെന്ന് പറഞ്ഞാല്‍ മാത്രം പോര നടപ്പാക്കുകയും വേണം. ഗതാഗത മന്ത്രിയുടെ പിടിവാശിയാണ് നിലവിലെ സമരത്തിന് കാരണം. നിരക്ക് കൂട്ടിയെന്ന പ്രഖ്യാപനം വരാതെ സമരം പിന്‍വലിക്കില്ലെന്നും ആള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.